കുമളി അതിര്‍ത്തി വഴി ഇന്നലെ സംസ്ഥാനത്തേക്ക് എത്തിയത് 291പേർ

സംസ്ഥാന സർക്കാർ നല്കിയ ഓൺലൈൻ പാസ് മുഖേന കുമളി ചെക്ക് പോസ്റ്റു വഴി ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇന്നലെ കേരളത്തിലെത്തിയത് 291പേര്‍. ഇന്നലെ എത്തിയവരിൽ 151 പുരുഷന്‍മാരും 100 സ്ത്രീകളും 40 കുട്ടികളുമാണ് ഉൾപ്പെടുന്നു. തമിഴ്നാട്ടിൽ നിന്ന് 168, കര്‍ണാടകയിൽ നിന്ന് 13, മഹാരാഷ്ട്രയിൽ നിന്ന് 11, രാജസ്ഥാനിൽ നിന്ന് 4, ആന്ധ്രപ്രദേശിൽ നിന്ന് 29, തെലുങ്കാനയിൽ നിന്ന് 28, ഡൽഹിയിൽ നിന്ന് 5, പോണ്ടിച്ചേരിയിൽ നിന്ന് 3, ബീഹാറിൽ നിന്ന് 26, ഒഡീഷയിൽ നിന്ന് 4 എന്നിങ്ങനെയാണ് കുമളി വഴി എത്തിച്ചേര്‍ന്നവരുടെ എണ്ണം.
Read Also:ഇടുക്കി ഡാമിന്റെ ജലനിരപ്പ് 30 അടി കുറയ്ക്കണമെന്ന് വൈദ്യുതി ബോർഡ്
ഇതില്‍ 73 പേർ ഇടുക്കി ജില്ലയിലേക്കെത്തിയവരാണ്. റെഡ് സോണുകളില്‍ നിന്നെത്തിയ 33 പേരെ അതത് ജില്ലകളില്‍ ക്രമീകരിച്ചിട്ടുള്ള നിരീക്ഷണ കേന്ദ്രങ്ങളിലേയ്ക്കാണ് അയച്ചത്. ബാക്കിയുള്ള 258 പേരെ കർശന ഉപാധികളോടെ ഹോം ക്വാറന്റീൻ നിർദേശിച്ച് വീടുകളിലേയ്ക്ക് അയച്ചു.
Story Highlights – 291 people reached state yesterday via Kumali border
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here