Advertisement

ഇടുക്കി ഡാമിന്റെ ജലനിരപ്പ് 30 അടി കുറയ്ക്കണമെന്ന് വൈദ്യുതി ബോർഡ്

May 26, 2020
Google News 2 minutes Read
idukki dam

ഇടുക്കി ഡാമിന്റെ ജലനിരപ്പ് 30 അടി കുറയ്ക്കണമെന്ന് വൈദ്യുതി ബോർഡിന്റെ പുതിയ മാനദണ്ഡം. പ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് ഡാമുകളുടെ ജലനിരപ്പിൽ പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്. എന്നാൽ, കെഎസ്ഇബിയ്ക്ക് വൈദ്യുതി ഉത്പാദനത്തിൽ കടുത്ത പ്രതിസന്ധിയാണ് ഇതുണ്ടാക്കുക.

ഇടുക്കി ഡാമിന്റെ സംഭരണ ശേഷി 2403 അടിയാണ്. പരമാവധി സംഭരണ ശേഷി 2408 അടിയും. എന്നാൽ കേന്ദ്ര ജല കമ്മീഷൻ അംഗീകരിച്ച ബോർഡിന്റെ പുതിയ എമർജൻസി ആക്ഷൻ പ്രോട്ടോക്കോൾ അനുസരിച്ച് ഇതെല്ലാം അപ്രസക്തമാകും. നിർദേശമനുസരിച്ച് ജൂൺ 10 വരെ ഡാമിന്റെ ജലനിരപ്പ് 2373 അടിയായി നിജപ്പെടുത്തണം. ഡാമിന്റെ 76 തമാനം മാത്രമേ ജലം സംഭരിക്കാവു. ജൂൺ 20ന് 2375 അടിയായും ജൂൺ 30ന് 2377 ആയും ജല നിരപ്പ് നിലനിർത്തണം.ജൂലൈ 10 ന് 2383 അടിയായും ആഗസ്റ്റ് 10ന് 2390 അടിയായും നിലനിർത്തണം.

Read Also:വൈദ്യുതി ബില്ല് കൂടുതലായി തോന്നിയോ..? വീട്ടിലെ വൈദ്യുതിബിൽ സ്വയം പരിശോധിച്ച് നോക്കാം [24 Explainer]

ഇങ്ങനെ ക്രമാനുഗതമായി ഷട്ടർ തുറന്ന് വെള്ളം ഒഴുക്കി കളഞ്ഞ ജലനിരപ്പ് നിയന്ത്രിക്കണമെന്നാണ് നിർദേശം. എന്നാൽ, ഈ നിയന്ത്രണങ്ങൾ വൈദ്യുതി ബോർഡിന് കനത്ത ബാധ്യതയാകുമെന്നാണ് വിലയിരുത്തൽ. ബോർഡിന്റെ ഏറ്റവും വലിയ സംഭരണിയായ ഇടുക്കിയിൽ ജലം ലഭിക്കുന്നത് ജൂൺ മാസത്തിലാണ്. പുതിയ മാനദണ്ഡ പ്രകാരം ജലനിരപ്പ് നിയന്ത്രിക്കേണ്ടി വരുമ്പോൾ പിന്നീട് മഴ ലഭിക്കാതെ വന്നാൽ വൈദ്യുതി ഉത്പാദനം വെട്ടിക്കുറയ്‌ക്കേണ്ടി വരും. ഈ പ്രതിസന്ധി ഒഴിവാക്കാൻ ലോഡ്‌ഷെഡ്ഡിംഗ് ഏർപ്പെടുത്തുകയോ അല്ലെങ്കില്ഡ വൈദ്യുതി പുറത്തു നിന്ന് വാങ്ങുകയോ ചെയ്യണം.

Story highlights-The Electricity Board should reduce the water level of Idukki dam by 30 feet

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here