Advertisement

കൊച്ചിയിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ പരിശോധിക്കാൻ ആപ്ലിക്കേഷനുമായി പൊലീസ്

May 16, 2020
Google News 1 minute Read
police

കൊച്ചിയിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ പരിശോധിക്കാൻ പൊലീസിന്റെ പുതിയ സംവിധാനം. കൊവിഡ് സേഫ്റ്റി ആപ്ലിക്കേഷന്റെ സഹായത്തോടെയാണ് പൊലീസ് പരിശോധനയും ഒപ്പം തന്നെ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് വേണ്ട സഹായവും നൽകുന്നത്. കൂടാതെ നിരീക്ഷണത്തിൽ കഴിയുന്ന വരെ പരിശോധിക്കാൻ ഹെലിക്യാമിന്റെ സഹായവും തേടുന്നുണ്ട്.

read also:കൊവിഡ്: സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്കുണ്ടായത് 15,000 കോടിയുടെ നഷ്ടമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ പുറത്തിറങ്ങി നടക്കുന്നതായി കൂടുതൽ പരാതികൾ ഉയർന്നു വന്നതോടെയാണ് കൊച്ചി സിറ്റി പൊലീസ് പുതിയ പരിശോധന രീതിയുമായി രംഗത്തുവന്നത്. സുരക്ഷാ പദ്ധതിയുടെ ഭാഗമായി കൊവിഡ് സേഫ്റ്റി ആപ്പിന്റെ സഹായത്തോടെയാണ് പൊലീസിന്റെ പുതിയ പരിശോധന. ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ തന്നെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന വരെ നേരിട്ടെത്തി പരിശോധിക്കും. കൂടാതെ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ടെലിമെഡിസിൻ സഹായവും കൊവിഡ് സേഫ്റ്റി ആപ്പിലൂടെ ലഭ്യമാകും. സിറ്റി പൊലീസ് കമ്മീഷണർ തന്നെ നേരിട്ടെത്തി ആപ്പിനെ പ്രവർത്തനം വിലയിരുത്തി. നിരീക്ഷണത്തിൽ കഴിയുന്നവർ വീടുകൾ വിട്ട് പുറത്തിറങ്ങുന്നു ഉണ്ടോ എന്നറിയാൻ ഹെലിക്യാമിന്റെ സഹായത്തോടെയും പരിശോധന നടത്തുന്നുണ്ട്.

Story highlights-cochi police, app ,observe people quarantine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here