പ്രവാസികളുമായി അബുദബിയിൽ നിന്നുള്ള വിമാനം തിരുവനന്തപുരത്തെത്തി

പ്രവാസികളുമായി അബുദബിയിൽ നിന്നുള്ള വിമാനം തിരുവനന്തപുരത്തെത്തി. രാത്രി 11.15 ഓടെയാണ് വിമാനം തിരുവനന്തപുരം അന്താരാഷ്ട്രാ വിമാനത്താവളത്തിൽ എത്തിയത്. 182 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവരിൽ 133 പുരുഷന്മാരും 37 സ്ത്രീകളും ഏഴ് കുട്ടികളും അഞ്ച് കൈ കുഞ്ഞുങ്ങളുമുണ്ട്.
ഏറ്റവും കൂടുതൽ യാത്രക്കാർ തിരുവനന്തപുരം ജില്ലയിൽ നിന്നാണ്. 77 പേരാണ് തിരുവനന്തപുരം ജില്ലക്കാരായി ഉണ്ടായിരുന്നത്. കൊല്ലം ജില്ലക്കാരായ 48 പേരും പത്തനംതിട്ട സ്വദേശികളായ 18 പേരും കോട്ടയം സ്വദേശികളായ അഞ്ചു പേരും ആലപ്പുഴ സ്വദേശികളായ പത്തുപേരും തൃശൂർ സ്വദേശികളായ രണ്ടു പേരും എറണാകുളം, ഇടുക്കി, കണ്ണൂർ, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ ആളും യാത്രാ സംഘത്തിലുള്ളത്. വിമാനത്താവളത്തിലെ കർശന ആരോഗ്യ പരിശോധനകൾക്ക് ശേഷം ഇവരെ അവരവരുടെ ജില്ലകളിലേക്ക് കെഎസ്ആർടിസി ബസ് മാർഗം അയച്ചു.
Story highlight: The flight from, Abu Dhabi, expatriates reached Thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here