ഐഎസ്എൽ നവംബറിൽ തുടങ്ങിയേക്കും

isl may start november

ഇന്ത്യൻ സൂപ്പർ ലീഗ് ഏഴാം സീസൺ വരുന്ന നവംബറിൽ തുടങ്ങിയേക്കും. സാധാരണ ഒക്ടോബറിലാണ് ഐഎസ്എല്‍ സീസൺ തുടങ്ങാറ്. എന്നാല്‍ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഒരു മാസം വൈകി സീസൺ തുടങ്ങാൻ അധികൃതർ ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ, 2021 ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി ഇന്ത്യയിൽ അണ്ടർ 17 വനിതാ ലോകകപ്പ് നടത്താൻ ഫിഫ തീരുമാനിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഐഎസ്എൽ സീസൺ എപ്പോൾ ആരംഭിക്കും എന്നതിനെപ്പറ്റി ഇപ്പോഴും കൃത്യമായ ധാരണ ആയിട്ടില്ല.

Read Also: ടീമിലെ രണ്ട് അംഗങ്ങൾക്ക് വൈറസ് ബാധ; ബുണ്ടസ് ലിഗയിലെ ഒരു ടീം മുഴുവൻ ക്വാറന്റീനിൽ

“കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഐഎസ്എല്‍ നവംബറില്‍ തുടങ്ങാനാണ് ആലോചിക്കുന്നത്. ഫിഫ അണ്ടര്‍ 17 ലോകകപ്പിൻ്റെ സമയത്ത് ഇടവേള എടുക്കും. ഇതെല്ലാം ഇപ്പോഴുള്ള തീരുമാനമാണ്. രാജ്യത്തിന്റെ സാഹചര്യം അനുസരിച്ച് ഉചിതമായ തീരുമാനം എടുക്കും”.- എഐഎഫ്എഫ് വക്താവ് പറഞ്ഞു എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഈ വർഷം നവംബറിൽ തീരുമാനിച്ചിരുന്ന ലോകകപ്പാണ് കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ഫിഫ 2021 ഫെബ്രുവരി-മാർച്ച് മാസങ്ങളിലേക്ക് മാറ്റിയിരിക്കുന്നത്.

Read Also: ലാ ലിഗ ജൂൺ 20ന് പുനരാരംഭിക്കും; ബാഴ്സലോണ താരങ്ങളുടെ കൊവിഡ് ടെസ്റ്റ് ഫലം നെഗറ്റീവ്

കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയാണ് ഐഎസ്എല്‍ കിരീടം സ്വന്തമാക്കിയത്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ അടച്ചിട്ട സ്റ്റേഡിയത്തിലായിരുന്നു മത്സരം നടന്നത്.

കൊവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ ഏതാനും മാസങ്ങളിലായി ലോക വ്യാപകമായി കായിക മത്സരങ്ങൾ നിർത്തിവച്ചിരിക്കുകയായിരുന്നു. എന്നാൽ, ഇന്ന് മുതൽ ബുണ്ടസ് ലിഗ ഉൾപ്പെടെ ഫുട്ബോൾ മത്സരങ്ങൾ പുനരാരംഭിക്കാൻ ധാരണ ആയിട്ടുണ്ട്. വരുന്ന ആഴ്ചകളിൽ സുപ്രധാനമായ മറ്റ് ഫുട്ബോൾ ലീഗുകളും ആരംഭിക്കും.

Story Highlights: isl may start in novemberനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More