കോഴിക്കോട്ട് വർക്ക് ഷോപ്പിന് തീപിടിച്ചു; 11 ബെൻസ് കാർ കത്തി നശിച്ചു

കോഴിക്കോട് കുന്നമംഗലത്ത് ചൂലാംവയലിൽ വർക്ക് ഷോപ്പിന് തീപിടിച്ചു. തീപിടുത്തത്തിൽ പെട്ട് വർക്ക് ഷോപ്പിലുണ്ടായിരുന്ന 11 ബെൻസ് കാറുകൾ കത്തി നശിച്ചു. എമിറേറ്റ്‌സ് മോട്ടോഴ്‌സ് എന്ന വർക്ക് ഷോപ്പിനാണ് തീപിടിച്ചത്. രാവിലെ ആറേക്കാലോട് കൂടിയാണ് സംഭവം. വർക്ക് ഷോപ്പിന്റെ ഉടമ വെള്ളിമാടുകുന്ന് സ്വദേശി ജോഫിയാണ്.

അഗ്നി ശമന സേനയെത്തി തീ അണക്കുകയായിരുന്നു. വർക്ക് ഷോപ്പിൽ നിർത്തിയിട്ടിരിക്കുന്ന കാറിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടായതാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമികമായ കണ്ടെത്തൽ. പൊലീസ് സംഭവത്തിൽ കേസെടുത്തു.

പുക ഉയർന്നത് കണ്ട നാട്ടുകാരാണ് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചത്. വർക്ക് ഷോപ്പ് ഉടമയും നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തി. ഉപകരണങ്ങളും അലമാരയും എല്ലാം തീപിടുത്തത്തിൽ പൂർണമായും നശിച്ചു. രണ്ട് കാറുകൾ പൊലീസും നാട്ടുകാരും ചേർന്ന് പുറത്തെത്തിച്ചു. ബാക്കി കാറുകൾ അപ്പോഴേക്കും പൂർണമായി കത്തി നശിച്ചു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More