ഒമാനില്‍ ഇന്ന് 157 പേര്‍ക്ക് കൊവിഡ്; ഒരു മരണം

oman covid

കൊവിഡ് 19 ബാധിച്ച് ഒമാനില്‍ ഒരു വിദേശി കൂടി മരിച്ചു. 43 വയസുള്ള ഒരു വിദേശി കൂടി കൊവിഡ് 19 ബാധിച്ച് മരിച്ചതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. 157 പേര്‍ക്കാണ് ഇന്ന് ഒമാനില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,186 ആയി.

read also:ഇന്ന് സംസ്ഥാനത്ത് 14 പേർക്ക് കൊവിഡ്; ആരോഗ്യപ്രവർത്തകയ്ക്കും രോഗബാധ

22 പേരാണ് ഇതുവരെ കൊവിഡ് 19 ബാധിച്ച് മരിച്ചത്. എട്ട് ഒമാന്‍ സ്വദേശികളും രണ്ട് മലയാളികള്‍ ഉള്‍പ്പെടെ പതിനാല് വിദേശികളുമാണ് കൊവിഡ് 19 മൂലം ഒമാനില്‍ മരണപ്പെട്ടത്. അതേസമയം, കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന 1,465 പേര്‍ രോഗമുക്തി നേടി.

Story highlights-157 new covid cases confirmed in oman

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top