ഗൾഫിൽ നിന്ന് പ്രവാസികളുമായി മൂന്ന് വിമാനങ്ങൾ കൂടിയെത്തി

ഗൾഫിൽ നിന്ന് മൂന്ന് വിമാനങ്ങൾ കൂടി പ്രവാസി മലയാളികളുമായി നെടുമ്പാശേരിയിലെത്തി. ദുബായ്, അബുദാബി, ബെഹ്‌റിൻ എന്നിവിടങ്ങളിൽ നിന്നാണ് വിമാനങ്ങൾ എത്തിയത്. ദുബായ്, അബുദാബി എന്നിവിടങ്ങളിൽ നിന്നും എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനവും ബെഹ്‌റിനിൽ നിന്നും ഗൾഫ് എയർ വിമാനവുമാണ് പ്രവാസികളുമായി നെടുമ്പാശേരിയിലെത്തിയത്. ദുബായ് വിമാനത്തിൽ രണ്ട് കൈക്കുഞ്ഞുങ്ങൾ അടക്കം 179 പേരും അബുദാബി വിമാനത്തിൽ ഒരു കൈക്കുഞ്ഞടക്കം 181 പേരും ബഹ്‌റിനിൽ നിന്നുള്ള വിമാനത്തിൽ 127 പേരുമാണ് ഉണ്ടായിരുന്നത്.

Read Also; രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ റെക്കോർഡ് വർധന; പുതിയതായി 4987 കേസുകള്‍

ബഹ്‌റിനിൽ വിവിധ കേസുകളിൽ പെട്ട് ജയിലിൽ കഴിയവെ പൊതുമാപ്പ് ലഭിച്ചവരാണ് മടങ്ങിയെത്തിയത്. ഗൾഫ് എയർ വിമാനത്തിൽ ബഹ്‌റിൻ പൗരന്മാരായ 60 പേർ നെടുമ്പാശേരിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. ദുബായിൽ നിന്ന് മടങ്ങിയെത്തിയ വിമാനത്തിൽ 35 ഗർഭിണികളും, അടിയന്തര ചികിത്സ ആവശ്യമായ 46 പേരും ജോലിയില്ലാതെ കുടുങ്ങിയിരുന്ന 53 പേരും മുതിർന്ന പൗരന്മാരായ 13 പേരും മറ്റുള്ള വിഭാഗത്തിൽപ്പെട്ട 30 പേരുമാണ് ഉണ്ടായിരുന്നത്. അബുദാബിയിൽ നിന്ന് എത്തിയ വിമാനത്തിൽ ഏറ്റവും കൂടുതൽ തൃശൂർ സ്വദേശികളായിരുന്നു. 43 പേർ. ആലപ്പുഴ 17, എറണാകുളം 31, ഇടുക്കി 9, കണ്ണൂർ 4, കാസർഗോഡ് 3, കൊല്ലം 5, കോട്ടയം 19. കോഴിക്കോട് 2, മലപ്പുറം 17, പാലക്കാട് 16, പത്തനംതിട്ട 7, തിരുവനന്തപുരം 4 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിൽ നിന്ന് മടങ്ങിയെത്തിയവർ.

 

3 palnes came from gulf countries to keralaനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More