കെഎസ്ഇബി ക്യാഷ് കൗണ്ടറുകളില്‍ കണ്‍സ്യൂമര്‍ നമ്പര്‍ ക്രമീകരണം ഒഴിവാക്കി

kseb

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കെസ്ഇബിയുടെ ക്യാഷ് കൗണ്ടറുകള്‍ കണ്‍സ്യൂമര്‍ നമ്പറിന്റെ അവസാന അക്കത്തിന്റെ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന ക്രമീകരണം ഒഴിവാക്കി. ഇനി ഉപഭോക്താക്കള്‍ക്ക് കെഎസ്ഇബിയുടെ സെക്ഷന്‍ ഓഫീസിലെ ക്യാഷ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്ന ഏത് ദിവസം വേണമെങ്കിലും പണം അടയ്ക്കാന്‍ സാധിക്കും.

read also:ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 47 ലക്ഷം കടന്നു.

കൊവിഡ് 19 രോഗ വ്യാപനം ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള എല്ലാ മാര്‍ഗ നിര്‍ദേശങ്ങളും പാലിച്ചു കൊണ്ടാവും ക്യാഷ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുക. ക്യാഷ് കൗണ്ടറുകള്‍ എല്ലാ പ്രവര്‍ത്തിദിവസങ്ങളിലും രാവിലെ ഒന്‍പത് മണി മുതല്‍ വൈകുന്നേരം മൂന്ന് മണി വരെ പ്രവര്‍ത്തിക്കും. ഒരു മണി മുതല്‍ രണ്ട് മണി വരെ ഇടവേള ആയിരിക്കും. വൈദ്യുതി ചാര്‍ജ് അടക്കുന്നതിനുള്ള വിപുലമായ ഓണ്‍ലൈന്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ സംവിധാനത്തെ കുറിച്ച് കൂടുതല്‍ അറിയുവാന്‍ 1912 എന്ന സൗജന്യ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Story highlights-Consumer number setting in KSEB cash counters has been omittedനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More