ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 47 ലക്ഷം കടന്നു.

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 47 ലക്ഷം കടന്നു. 4,722,306 പേര്‍ക്കാണ് ലോകത്ത് ഇതുവരെ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലോകത്ത് ആകെ 313,267 പേര്‍ രോഗം ബാധിച്ച് മരിച്ചു. 1,813,039 പേര്‍ രോഗമുക്തി നേടി. അമേരിക്കയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 15 ലക്ഷം കടന്നു. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 90,113 ആയി.
read also:കൊവിഡ് അഞ്ചാം ഘട്ട സാമ്പത്തിക പാക്കേജില്‍ തൊഴിലുറപ്പ് പദ്ധതിക്ക് 40,000 കോടി രൂപ
ബ്രിട്ടനില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 34,466 ആയി. 2.40 ലക്ഷം പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. സ്പെയിനില്‍ 2.76 ലക്ഷം പേര്‍ക്കാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 27,563 പേര്‍ സ്‌പെയിനില്‍ കൊവിഡ് ബാധിച്ച് മരിച്ചു. റഷ്യയില്‍ 2.72 ലക്ഷം പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ബ്രസീലില്‍ രോഗികളുടെ എണ്ണവും മരണനിരക്കും ദിവസവും വര്‍ധിച്ച് വരുകയാണ്.2.33 ലക്ഷം പേര്‍ക്കാണ് നിലവില്‍ ബ്രസീലില്‍ രോഗം ബാധിച്ചിരിക്കുന്നത്. 15,662 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.
Story highlights-number of covid cases in the world has reached 47 lakh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here