ഷംനാ കാസിമിന്റെ വീടിനടിയിൽ ദിനോസർ…! പാതിവഴിയിൽ പാളി അനൂപിന്റെ ലോക്ക് ഡൗൺ പ്രാങ്ക്

ലോക്ക് ഡൗണിന്റെ വിരസതയിൽ ദിവസങ്ങൾ തള്ളി നീക്കുകയാണ് നമ്മളിൽ പലരും. വിരസത മാറ്റാൻ ഈ കാലയളവിൽ പല പരീക്ഷണങ്ങളും നമ്മൾ നടത്തുന്നുമുണ്ട്. ചിലർ പാചകം ചെയ്യുന്നു, ചിലർ വീട് വൃത്തിയാക്കുന്നു, ചിലർ കലാ- കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു, ചിലർ മറ്റുളളവർക്ക് ചെറിയ രീതിയിൽ പണി കൊടുക്കുന്നു അങ്ങനെ എണ്ണിയാൽ തീരില്ല ലോക്ക് ഡൗൺ ആക്ടിവിറ്റീസ്.
പറഞ്ഞു വരുന്നത് ലോക്ക് ഡൗണിൽ നടിയും നർത്തകിയുമായ ഷംന കാസിമീന് ഗുലുമാൽ ടീം ഒരുക്കിയ ഒരു ചെറിയ പണിയെക്കുറിച്ചാണ്.
ഷംനയുടെ വീടിനടിയിൽ ദിനോസറുകളുടെ ഫോസിൽ ഉണ്ടെന്നും വീട് ഉടൻ പൊളിച്ചുമാറ്റണമെന്നും ഫോണിലൂടെ വിളിച്ച് ആവശ്യപ്പെട്ടായിരുന്നു അനൂപ് ഷംനയെ പ്രാങ്കിൽ കുടുക്കാൻ ശ്രമിച്ചത്. എന്നാൽ, നാക്ക് വഴുതി പണി പാതിക്ക് പൊളിഞ്ഞെന്നു മാത്രമല്ല, അനുപിനെ ഷംന തിരിച്ചറിയുകയും ചെയ്തു.
ഷംനയുടെ പിറന്നാളിനോടനുബന്ധിച്ച് സഹോദരിയുടെ മകൻ ഡാനഷും ചേർന്നാണ് ഷംനയ്ക്ക് ഈ പ്രാങ്ക് ഒരുക്കിയത്. ഫോൺ കോൾ വരുന്നത് മുതൽ ദൃശ്യങ്ങൾ ഫോണിൽ ചിത്രീകരിച്ചതും ഡാനിഷ് തന്നെയായിരുന്നു.
read also:കണ്ണു തുറന്ന് യുവരാജിന്റെ വെല്ലുവിളി; കണ്ണുകെട്ടി സച്ചിന്റെ മറുപടി: വീഡിയോ വൈറൽ
ഒട്ടേറെ സിനിമാതാരങ്ങൾ ഈ ലോക്ക് ഡൗൺ കാലത്ത് അനൂപിന്റെ പ്രാങ്ക് വീഡിയോകളിലൂടെ പറ്റിക്കപ്പെട്ടു കഴിഞ്ഞുവെങ്കിലും ഷംനയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടാണ് അനൂപ് പന്തളവും കൂട്ടരും ഈ വീഡിയോ ചെയ്തിരിക്കുന്നത്.
Story highlights-Dinosaur at Shamna Kasim’s house …! Layer in half way Anoop’s lock down prank
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here