സമൂഹമാധ്യമങ്ങളിലെ ഗ്രൂപ്പുകളില്‍ ഇമെയില്‍, ഫോണ്‍ നമ്പര്‍ തുടങ്ങിയ പ്രധാന വിവരങ്ങള്‍ പങ്കുവയ്ക്കരുതെന്ന് മുന്നറിയിപ്പ്

ലോക്ക്ഡൗണില്‍ വിരസതമാറ്റാന്‍ നിരവധി പുതിയ മാര്‍ഗങ്ങളാണ് മലയാളികള്‍ സ്വീകരിക്കുന്നത്. അത്തരത്തില്‍ ഹിറ്റ് ആയി ഓടുന്ന ഒന്നാണ് ഫേസ്ബുക്കിലെ വലിയ സൗഹൃദ കൂട്ടായ്മകളായ ഗ്രൂപ്പുകള്‍. ലോകത്തെമ്പാടുമുള്ള മലയാളികളാണ് ഇത്തരം ഗ്രൂപ്പുകളില്‍ സജീവമായിരിക്കുന്നത്. പുതുമ നഷ്ടമായി കൊണ്ടിരിക്കുന്ന ഫേസ്ബുക്കില്‍ പുതിയ ഗ്രൂപ്പുകളും ഇന്‍ട്രൊഡക്ഷന്‍ പോസ്റ്റുകളും വലിയ മാറ്റമാണുണ്ടാക്കിയത്.

Read Also: ഈരാറ്റുപേട്ടയിൽ സംഘടിക്കാൻ ഇതര സംസ്ഥാന തൊഴിലാളികളുടെ ശ്രമം; തടഞ്ഞ് പൊലീസ്

അതേസമയം, ഇത്തരം ഗ്രൂപ്പുകളില്‍ വ്യക്തി വിവരങ്ങളില്‍ ഇമെയില്‍, ഫോണ്‍ നമ്പര്‍ തുടങ്ങിയ പ്രധാന വിവരങ്ങള്‍ പങ്കുവയ്ക്കരുതെന്നാണ് സൈബര്‍ വിദഗ്ധരുടെ അഭിപ്രായം. നിങ്ങളുടെ ഇമെയില്‍, ഫോണ്‍ നമ്പര്‍ തുടങ്ങിയ പ്രധാന വിവരങ്ങള്‍ സൈബര്‍ ക്രിമിനലുകള്‍ ദുരൂപയോഗം ചെയ്യാനും അതിലൂടെ തട്ടിപ്പിനിരയാകാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കോഴിക്കോട് സൈബര്‍ഡോമും ഇത്തരത്തില്‍ മുന്നറിയിപ്പ് ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിട്ടുണ്ട്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top