പത്തനംതിട്ടയില്‍ അനധികൃതമായി ക്വാറി ഉത്പന്നങ്ങള്‍ കടത്തിയ അഞ്ചു ടിപ്പറുകള്‍ പിടികൂടി

tipper

പത്തനംതിട്ടയില്‍ ക്വാറി ഉത്പന്നങ്ങള്‍ അനധികൃതമായി കടത്തിയതിന് അഞ്ചു ടിപ്പറുകള്‍ പിടികൂടിയതായി ജില്ലാ പൊലീസ് മേധാവി കെജി സൈമണ്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പാറ, മെറ്റല്‍, പാറപ്പൊടി തുടങ്ങിയ ക്വാറി ഉത്പന്നങ്ങള്‍ അനധികൃതമായി കടത്തിയ ടിപ്പറുകളാണ് പൊലീസ് പിടികൂടിയത്.

read also:പത്തനംതിട്ടയിൽ കൊവിഡ് സ്ഥിരീകരിച്ച യുവതിയുടെ കുഞ്ഞിന്റെ പരിശോധനാഫലം നെഗറ്റീവ്

രണ്ട് ലിറ്റര്‍ വാറ്റുചാരായം സ്‌കൂട്ടറില്‍ കൊണ്ടുപോകവേ വാഹനപരിശോധനയ്ക്കിടെ ഒരാളെ മൂഴിയാര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ വിഎസ് ബിജു പിടികൂടി. ആങ്ങമൂഴി ഏറ്റുപോങ്കില്‍ മത്തായിയാണ് (35) അറസ്റ്റിലായത്. ചാരായ നിര്‍മാണം, അനധികൃത കടത്ത് എന്നി വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസ് എടുത്തു. ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ പരിശോധനകള്‍ ഊര്‍ജിതമാക്കിയതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

Story highlights-Five tippers were seized for illegally transporting quarry products

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top