Advertisement

കൊല്ലത്ത് കൊവിഡ് ആരോഗ്യ പ്രവർത്തകയ്ക്ക്

May 17, 2020
Google News 1 minute Read
covid 19 testing

കൊല്ലം ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് ബ്ലോക്ക് പഞ്ചായത്തംഗം കൂടിയായ ആരോഗ്യപ്രവർത്തകയ്ക്ക്. കല്ലുവാതുക്കൽ സ്വദേശിനിയായ 42 വയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ റൂട്ട്മാപ്പ് ജില്ലാഭരണകൂടം പുറത്തുവിട്ടു.

ഏറെ ദിവസങ്ങൾക്ക് ശേഷമാണ് കൊല്ലം ജില്ലയിൽ നിന്നും കൊവിഡ് രോഗബാധ സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ ദിവസം കൊല്ലം സ്വദേശിയായ ഒരാൾക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നെങ്കിലും ഇയാൾ എറണാകുളം കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.

റാൻഡം ടെസ്റ്റിലൂടെയാണ് ആരോഗ്യ പ്രവർത്തകയ്ക്ക് രോഗം സ്ഥിരീകരിച്ചത്. ഇവർ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തംഗമാണ്. രോഗം സ്വീകരിച്ചതോടെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് അടച്ചു.
ഇവരുടെ റൂട്ട് മാപ്പ് പ്രകാരം വിശാലമായ സമ്പർക്ക പട്ടികയാണ് ഉള്ളത്.

മെയ് ഒന്ന് മുതൽ മെയ് ഏഴ് വരെ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നിത്യ സന്ദർശനം നടത്തിയിരുന്നു. കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തനങ്ങളിലും ഇവർ സജീവമായിരുന്നു. മെയ് എട്ടിനും ഒൻപതിനും കൊതുക് ഉറവിട നശീകരണ പ്രവർത്തനങ്ങളിൽ സജീവം. പാലിയേറ്റീവ് രോഗികൾ ഉൾപ്പെടെയുള്ള രോഗികൾക്ക് കിറ്റ് എത്തിച്ചു നൽകുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ 14 നാണ് ഇവർ സ്രവം പരിശോധനയ്ക്കു നൽകിയത്. രോഗം സ്ഥിരീകരിച്ചതോടെ ഇവരെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

kollam, coronavirus, route map, health worker

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here