രാജ്യത്ത് മെയ് 31 വരെ ലോക്ക് ഡൗൺ നീട്ടി

രാജ്യത്ത് മെയ് 31 വരെ ലോക്ക് ഡൗൺ നീട്ടി. മൂന്നാം ഘട്ട ലോക്ക് ഡൗൺ ഇന്ന് അർദ്ധരാത്രിയോടെ അവസാനിക്കുന്ന സാഹചര്യത്തിലാണ് നാലാം ഘട്ട ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഇത് സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടൻ പുറത്തിറക്കും. നേരത്തെ, മഹാരാഷ്ട്രയും തമിഴ്നാടും ലോക്ക് ഡൗൺ മെയ് 31 വരെ നീട്ടിയിരുന്നു.
മുൻപുണ്ടായിരുന്ന ലോക്ക് ഡൗണിനെക്കാൾ ഏറെ വ്യത്യസ്തമാവും നാലാം ഘട്ട ലോക്ക് ഡൗൺ എന്നാണ് വിവരം. കൂടുതൽ ഇളവുകൾ ലഭിക്കും. എന്തൊക്കെ ഇളവുകൾ നൽകണമെൻ സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്നും നിർദ്ദേശമുണ്ട്.
Read Also: മഹാരാഷ്ട്രയും തമിഴ്നാടും ലോക്ക് ഡൗൺ മെയ് 31 വരെ നീട്ടി
മാര്‍ച്ച് 25-നാണ് രാജ്യവ്യാപകമായി ആദ്യം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഏപ്രില്‍ 14 വരെ പ്രഖ്യാപിച്ച ഒന്നാംഘട്ട ലോക്ക് ഡൗണ്‍ വൈറസ് വ്യാപനം കുറയാതിരുന്ന സാഹചര്യത്തിൽ മെയ് മൂന്ന് വരെയും പിന്നീട് മെയ് 17 വരെയും നീട്ടുകയായിരുന്നു.
കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് നേരത്തെ മഹാരാഷ്ട്രയും തമിഴ്നാടും ലോക്ക് ഡൗൺ കാലാവധി മേയ് 31 വരെ നീട്ടിയത്. 37 ജില്ലകളുള്ള തമിഴ്‌നാട്ടിൽ 12 ജില്ലകൾ അതിതീവ്ര കൊവിഡ് വ്യാപനം നടക്കുന്നിയിടങ്ങളാണ്. ഈ സംസ്ഥാനങ്ങളിൽ മൂന്നാം ഘട്ട ലോക്ക് ഡൗണിലുള്ള നിയന്ത്രണങ്ങൾ ഇനിയും തുടരും. 25 ജില്ലകളിൽ ഇളവുകളോടെ ലോക്ക്ഡൗൺ നടപ്പാക്കും. ഈ ജില്ലകളിൽ സഞ്ചരിക്കുന്നതിന് പാസുകൾ ആവശ്യമില്ല തുടങ്ങിയ ഇളവുകളാകും നടപ്പിലാക്കുക. നഗര പ്രദേശങ്ങളിലേത് ഉൾപ്പെടെയുള്ള വ്യാപാരശാലകൾക്ക് അമ്പതുശതമാനം ജീവനക്കാരെ വെച്ച് പ്രവർത്തിപ്പിക്കാാം. എന്നാൽ, പൊതുഗതാഗതം സംസ്ഥാനത്ത് ആരംഭിക്കേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്.
Read Also: നാലാം ഘട്ട ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങളും ഇളവുകളും ഇന്നറിയാം
മഹാരാഷ്ട്രയിൽ ഏതൊക്കെ മേഖലകളിൽ ഇളവ് അനുവദിക്കുമെന്ന കാര്യത്തിൽ വിശദീകരിച്ച ഉത്തരവ് ഉടൻ ഇറങ്ങും. മഹാരാഷ്ട്രയിലെ സ്ഥിതി രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ലോക്ക് ഡൗൺ മെയ് 31 വരെ നീട്ടിയത്. മഹാരാഷ്ട്രയിൽ 30,000 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇത് രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ മൂന്നിലൊന്നുവരും.
Story Highlights: lockdown extended till may 31st
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here