മഹാരാഷ്ട്രയും തമിഴ്നാടും ലോക്ക് ഡൗൺ മെയ് 31 വരെ നീട്ടി

lockdown

കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ കാലാവധി മേയ് 31 വരെ നീട്ടി മഹാരാഷ്ട്രയും തമിഴ്നാടും. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച മൂന്നാംഘട്ട ലോക്ക് ഡൗൺ ഇന്ന് അവസാനിക്കാനിരിക്കെയാണ്  ഇരു സംസ്ഥാനങ്ങളും ലോക്ക് ഡൗൺ നീട്ടിയത്.

37 ജില്ലകളുള്ള തമിഴ്‌നാട്ടിൽ 12 ജില്ലകൾ അതിതീവ്ര കൊവിഡ് വ്യാപനം നടക്കുന്നിയിടങ്ങളാണ്. ഈ സംസ്ഥാനങ്ങളിൽ മൂന്നാം ഘട്ട ലോക്ക് ഡൗണിലുള്ള നിയന്ത്രണങ്ങൾ ഇനിയും തുടരും. 25 ജില്ലകളിൽ ഇളവുകളോടെ ലോക്ക്ഡൗൺ നടപ്പാക്കും. ഈ ജില്ലകളിൽ സഞ്ചരിക്കുന്നതിന് പാസുകൾ ആവശ്യമില്ല തുടങ്ങിയ ഇളവുകളാകും നടപ്പിലാക്കുക.

നഗര പ്രദേശങ്ങളിലേത് ഉൾപ്പെടെയുള്ള വ്യാപാരശാലകൾക്ക് അമ്പതുശതമാനം ജീവനക്കാരെ വച്ച് പ്രവർത്തിപ്പിക്കാം. എന്നാൽ, പൊതുഗതാഗതം സംസ്ഥാനത്ത് ആരംഭിക്കേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്.

read also:ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 47 ലക്ഷം കടന്നു.

മഹാരാഷ്ട്രയിൽ ഏതൊക്കെ മേഖലകളിൽ ഇളവ് അനുവദിക്കുമെന്ന കാര്യത്തിൽ വിശദീകരിച്ച ഉത്തരവ് ഉടൻ ഇറങ്ങും. മഹാരാഷ്ട്രയിലെ സ്ഥിതി രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ലോക്ക് ഡൗൺ മെയ് 31 വരെ നീട്ടിയത്. മഹാരാഷ്ട്രയിൽ 30,000 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇത് രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ മൂന്നിലൊന്നുവരും.

Story highlights-Maharashtra and Tamil Nadu extended lockdown till May 31



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More