ലോക്ക് ഡൗണിൽ വീട്ടിലിരുന്ന് വെന്റിലേറ്റർ നിർമിച്ച് എംബിബിഎസ് വിദ്യാർത്ഥി

ലോക്ക് ഡൗൺ കാലത്ത് വീട്ടിലിരുന്ന് സ്വന്തമായി വെന്റിലേറ്റർ നിർമിച്ച് എംബിബിഎസ് വിദ്യാർത്ഥി. മലപ്പുറം ഊർങ്ങാട്ടിരി സ്വദേശിയായ നിമിലാണ് വെന്റിലേറ്റർ നിർമിച്ചത്. എടുത്ത് കൊണ്ട് പോകാൻ കഴിയുന്ന രീതിയിൽ തയാറാക്കിയ വെന്റിലേറ്ററിന് ഇരുപതിനായിരം രൂപയാണ് ചെലവ്. വീട്ടിൽ വച്ച് തന്നെയായിരുന്നു നിർമാണം.

ഊർങ്ങാട്ടിരി തിരട്ടമ്മൽ സ്വദേശിയായ നിമിൽ സലാം പാലക്കാട് കരുണ മെഡിക്കൽ കോളജിലെ മൂന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിയാണ്. ശ്വസന പ്രക്രിയക്ക് തടസമുണ്ടാകുമ്പോൾ ക്രിത്രിമ ശ്വാസം നൽകാൻ ഉപയോഗിക്കുന്ന സംവിധാനമായ വെന്റിലേറ്ററിന് ലക്ഷങ്ങൾ ചെലവുണ്ട്. എന്നാൽ കൊവിഡ് കാലത്ത് നിമിൽ കുറഞ്ഞ ചെലവിൽ സ്വന്തമായി ഒരു വെന്റിലേറ്റർ തന്നെ നിർമിച്ചു. കാലിക്കറ്റ് എൻഐടിയുടെയും കാലിക്കറ്റ് സർവകലാശാല ഫിസിക്‌സ് വിഭാഗത്തിന്റെയും സഹകരണത്തോടെ ആയിരുന്നു നിമിലിന്റെ കണ്ടുപിടിത്തം.

read also:രാജ്യത്ത് മെയ് 31 വരെ ലോക്ക് ഡൗൺ നീട്ടി

ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചായിരുന്നു നിർമാണം. താൻ കണ്ടെത്തിയ ആശയം ആരോഗ്യ വകുപ്പിന് കൈമാറാനാണ് നിമിലിന്റെ ആഗ്രഹം. ആരോഗ്യ വകുപ്പിന്റെ പരിശോധനയ്ക്ക് ശേഷം പോർട്ടബിൾ വെന്റിലേറ്റർ പ്രവർത്തിപ്പിക്കാനുള്ള അനുമതി ലഭിക്കും എന്ന പ്രതീക്ഷയിലാണ് നിമിലും കുടുംബവും.

Story highlights-mbbs student build portable ventilatorനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More