സംസ്കാരത്തിന്റെ ഭാഗമാണ് കുടിയേറ്റ തൊഴിലാളികളുടെ നടത്തം; അല്ലാതെ വണ്ടി ഇല്ലാഞ്ഞിട്ടല്ല: ടിജി മോഹൻദാസ്

രാജ്യത്ത് കുടിയേറ്റ തൊഴിലാളികൾ നടക്കുന്നത് സംസ്കാരത്തിൻ്റെ ഭാഗമാണെന്ന് ബിജെപി നേതാവ് ടിജി മോഹൻദാസ്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് മോഹൻദാസ് ഇത്തരത്തിൽ അവകാശവാദവുമായി രംഗത്തെത്തിയത്. നടക്കുന്നവർക്ക് വഴിയിൽ ഭക്ഷണവും വെള്ളവും ഏർപ്പാടാക്കിയ ആന്ധ്ര, തെലങ്കാന സർക്കാരുകൾക്ക് ഇക്കാര്യം അറിയാമെന്നും മോഹൻദാസ് തൻ്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു.
ഇതുകൊണ്ടാണ് ഒന്നും ചെയ്യാൻ പറ്റില്ല എന്ന് കേന്ദ്രം സുപ്രീംകോടതിയിൽ പറഞ്ഞത്. ആന്ധ തെലങ്കാന സർക്കാരുകൾക്ക് ഇതറിയാം. അതിനാൽ നടക്കുന്നവർക്ക് വഴിയിൽ ഭക്ഷണവും വിശ്രമവും ഏർപ്പാടാക്കി. ഭാരതത്തെ നാം അറിഞ്ഞു വരുന്നതേയുള്ളൂ…
2/2— TG Mohandas (@mohandastg) May 16, 2020
‘വീട്ടിലേക്ക് പലരും നടന്നു മാത്രം പോകുന്നത് വണ്ടി ഇല്ലാഞ്ഞിട്ടൊന്നുമല്ല. നടപ്പ് പലർക്കും ഒരു സംസ്കാരമാണ്. എന്റെ അച്ഛന്റെ ചേട്ടൻ വലിയൊരു നടപ്പുകാരനായിരുന്നു. വലിച്ചു കയറ്റിയാൽ മാത്രം ബസ്സിൽ കയറും.. അല്ല, മഹാത്മാഗാന്ധി ദണ്ഡിയിലേക്ക് നടന്നത് വണ്ടിയില്ലാഞ്ഞിട്ടല്ലല്ലോ?! ഇതുകൊണ്ടാണ് ഒന്നും ചെയ്യാൻ പറ്റില്ല എന്ന് കേന്ദ്രം സുപ്രീംകോടതിയിൽ പറഞ്ഞത്. ആന്ധ തെലങ്കാന സർക്കാരുകൾക്ക് ഇതറിയാം. അതിനാൽ നടക്കുന്നവർക്ക് വഴിയിൽ ഭക്ഷണവും വിശ്രമവും ഏർപ്പാടാക്കി. ഭാരതത്തെ നാം അറിഞ്ഞു വരുന്നതേയുള്ളൂ…’- ഒരു ട്വീറ്റിലൂടെ മോഹൻദാസ് പറയുന്നു.
Read Also: ‘മകന് അസുഖമാണ്, മരണപ്പെടാൻ സാധ്യതയുണ്ട്, വീട്ടിലേക്ക് പോകണം’; ഉള്ളു പൊള്ളിക്കുന്ന ആ ചിത്രത്തിന്റെ കഥ
നടന്നു പോകുന്നത് എന്തോ വലിയ പ്രശ്നമാണ് എന്ന് കരുതുന്നവർക്കു വേണ്ടി എഴുതുകയാണ്. ശ്രദ്ധിക്കുക – പലരും നടക്കുന്നത് വണ്ടിയില്ലാഞ്ഞിട്ടല്ല; വണ്ടി ഉണ്ടായിട്ടും ആണ്..
ഭാരതം നിറയെ മലയാളികളല്ല. നമ്മുടെ “സ്റ്റാൻഡാർഡ്” പാലിക്കാൻ മറ്റുള്ളവർക്ക് ബാധ്യതയുമില്ല
3/3— TG Mohandas (@mohandastg) May 16, 2020
‘നടന്നു പോകുന്നത് എന്തോ വലിയ പ്രശ്നമാണ് എന്ന് കരുതുന്നവർക്കു വേണ്ടി എഴുതുകയാണ്. ശ്രദ്ധിക്കുക – പലരും നടക്കുന്നത് വണ്ടിയില്ലാഞ്ഞിട്ടല്ല; വണ്ടി ഉണ്ടായിട്ടും ആണ്. ഭാരതം നിറയെ മലയാളികളല്ല. നമ്മുടെ “സ്റ്റാൻഡാർഡ്” പാലിക്കാൻ മറ്റുള്ളവർക്ക് ബാധ്യതയുമില്ല.’- മറ്റൊരു ട്വീറ്റിൽ അദ്ദേഹം കുറിച്ചു. കുടിയേറ്റ തൊഴിലാളികൾ നടക്കുന്ന സംഭവത്തിൽ ഇടപെടാനാവില്ലെന്ന സുപ്രിം കോടതി നിലപാടും അദ്ദേഹം മറ്റൊരു ട്വീറ്റിൽ പങ്കുവച്ചിട്ടുണ്ട്.
നടപ്പിനെപ്പറ്റി ഞാൻ എഴുതിയതിൽ സംശയമുള്ള സുഹൃത്തുക്കൾ വായിക്കുക. ജിഹാദികളും കമ്മൂണിഷ്ടുകളും വായിക്കണ്ട. ഇതൊന്നും മനസ്സിലാക്കാനുള്ള മാനസിക വളർച്ച നിങ്ങൾക്കില്ല
Read more about Supreme Court rejects plea seeking relief for migrants https://t.co/TUQJ8qXCcj via @newsbytesapp— TG Mohandas (@mohandastg) May 17, 2020
Story Highlights: tg mohandas migrant labours walking
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here