കൊവിഡ്: കര്‍ഷകത്തൊഴിലാളികള്‍ക്കായുള്ള ധനസഹായം, അപേക്ഷകള്‍ ഓണ്‍ലൈനില്‍ നല്‍കാം

കൊവിഡ് കാലത്ത് സര്‍ക്കാര്‍ അനുവദിച്ച ആയിരം രൂപ ലഭിക്കുന്നതിന് കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ഓഫീസില്‍ നേരിട്ടെത്തി അപേക്ഷ നല്‍കാന്‍ കഴിയാതിരുന്നവര്‍ക്ക് ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം. www.karshakathozhilali.org യിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അക്ഷയ കേന്ദ്രങ്ങള്‍ വഴിയും മൊബൈല്‍ ഫോണ്‍ വഴിയും ലഭിക്കുന്ന സേവനം അംഗങ്ങള്‍ ഉപയോഗപ്പെടുത്തണം.

അപേക്ഷകള്‍ ഒരിക്കല്‍ സമര്‍പ്പിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഇമെയില്‍ വിലാസത്തിലോ വാട്സ്ആപ്പ് ഗ്രൂപ്പുകളിലോ അയക്കുന്ന അപേക്ഷകള്‍ സ്വീകരിക്കില്ലെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അപേക്ഷയോടൊപ്പം ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്കിന്റെ ആദ്യ പേജ്, അംഗത്വ പാസ്ബുക്കിന്റെ ആദ്യ പേജ്, അവസാനം അംശദായം അടച്ച പേജ്, മേല്‍ പറഞ്ഞ രേഖകളിലെ പേരിലോ വിലാസത്തിലോ വ്യത്യാസമുണ്ടെങ്കില്‍ വണ്‍ ആന്റ് സെയിം സര്‍ട്ടിഫിക്കറ്റ് എന്നിവ അപ്ലോഡ് ചെയ്യണം.

 

Story Highlights: Agricultural Workers Welfare Board: Applications can be made onlineനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More