Advertisement

ടിക്കറ്റ് തുക തിരികെ നൽകണമെന്ന വ്യോമയാന മന്ത്രാലയനത്തിന്റെ ഉത്തരവ് പാലിക്കാതെ എയർലൈൻ കമ്പനികൾ

May 18, 2020
Google News 2 minutes Read

ടിക്കറ്റ് തുക തിരികെ നൽകണമെന്ന വ്യോമയാന മന്ത്രാലയനത്തിന്റെ ഉത്തരവ് പാലിക്കാതെ എയർലൈൻ കമ്പനികൾ. ലോക്ക് ഡൗണിന്റെ ആദ്യഘട്ടത്തിൽ വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്തവർക്ക് തുക മൂന്ന് ആഴ്ചക്കുള്ളിൽ തിരികെ നൽകണമെന്ന കേന്ദ്ര സർക്കാർ ഉത്തരവാണ് കമ്പനികൾ കണക്കിലെടുക്കാത്തത്. പണത്തിനു പകരം ഒരു വർഷത്തേക്ക് ടിക്കറ്റ് കാലാവധിനീട്ടിനല്കമെന്നാണ് പറയുന്നത്.

25 മുതൽ 14 തീയതി വരെ ഉള്ള ആദ്യ ലോക്ക് ഡൗൺ ഘട്ടത്തിൽ വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്തവർക്ക് തുക തിരികെ നൽകണമെന്നാണ് വ്യോമയാന മന്ത്രാലത്തായിന്റെ ഉത്തരവ്. എന്നാൽ, ചില എയർലൈനുകൾ മാത്രമാണ് ഈ ഉത്തരവ് പാലിക്കുന്നത്. ബാക്കിയുള്ളവർ പണത്തിനു പകരം ഒരു വർഷത്തേക്ക് ടിക്കറ്റ് കാലാവധിനീട്ടി നൽകമെന്നാണ് പറയുന്നത് .

ലോക്ക് ഡൗണിനെ തുടർന്ന് വിദേശത്ത് ജോലി നഷ്ടമായ നിരവധി ആളുകൾ ഉണ്ട്. ഇവർക്ക് തിരികെ പോകാൻ വിലക്ക് നിലനിൽക്കുന്നു. ഈ സാഹചര്യത്തിൽ ഇവരുടെ ടിക്കറ്റ് തുക ഉടനടി തിരികെ നൽകേണ്ടതാണ്.

25 തീയതിക്ക് മുൻപ് ടിക്കറ്റ് ബുക്ക് ചെയ്ത നിരവധി ആളുകളുടെ യാത്ര ലോക്ക് ഡൗൺ മൂലം മുടങ്ങിയിട്ടുണ്ട്. ഇവരുടെ ടിക്കറ്റ് തുകയുടെ കാര്യത്തിൽ വ്യോമയാന മന്ത്രാലയം ഇതുവരെ ഒന്നും വ്യക്തമാക്കിയിട്ടില്ല. ഇക്കാരണത്താൽ തന്നെ ട്രാവൽ ഏജൻസികളും ടൂർ ഓപറേറ്റർമാരും കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.

Story highlight: Airlines without complying with the aviation ministry’s directive to refund the ticket

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here