മകളെ അപമാനിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്ത പിതാവിനെ മർദിച്ച സംഭവം; പ്രതികൾ കീഴടങ്ങി

culprits who assaulted man over questioning crime against daughter surrendered

വയനാട് മാനന്തവാടിയിൽ മകളെ അപമാനിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്ത പിതാവിനെ ക്രൂരമർദനത്തിനിരയാക്കിയ സംഭവത്തിൽ പ്രതികൾ പൊലീസിന് മുന്നിൽ കീഴടങ്ങി. ഒന്നാം പ്രതി നിനോജ് ഉൾപ്പെടെയുളള സിപിഐഎം പ്രവർത്തകർ വെളളമുണ്ട സിഐക്ക് മുന്നിലാണ് കീഴടങ്ങിയത്. സംഭവത്തിൽ പ്രതികളെ പൊലീസ് സംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന് നേരത്തെ കുടുംബം ആരോപിച്ചിരുന്നു

മാനന്തവാടി എടവക എള്ളുമന്ദത്ത് പെൺകുട്ടി പുഴക്കടവിൽ കുളിക്കുന്നത് മൊബൈലിൽ പകർത്തിയത് ചോദ്യം ചെയ്തതിനാണ് യുവാക്കൾ പെൺകുട്ടികളിലൊരാളുടെ അച്ഛനെ ക്രൂരമായി മർദ്ദിച്ചത്. സംഭവത്തിൽ മർദ്ദനമേറ്റ പെൺകുട്ടിയുടെ അച്ഛന്റെ പല്ലുകൾ പറിഞ്ഞ് പോകുകയും ശരീരത്തിൽ കാര്യമായി പരിക്കേൽക്കുകയും ചെയ്തു.

മാധ്യമവാർത്തകളെത്തുടർന്ന് പെൺകുട്ടികളുടെ രഹസ്യമൊഴി മാനന്തവാടി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. സംഭവം നടന്നതിന് പിന്നാലെ ഒളിവിൽ പോയ പ്രതികൾ ഇന്നലെയാണ് സ്റ്റേഷനിൽ കീഴടങ്ങിയത്. നിനോജ്,അനൂപ്,അനീഷ്,ബിനീഷ്,അജീഷ് എന്നിവരാണ് കേസിലെ പ്രതികൾ. സംഭവത്തിൽ വനിതാ കമ്മീഷനും കേസെടുത്തിട്ടുണ്ട്.

Story Highlights- culprits who assaulted man over questioning crime against daughter surrendered

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top