തമിഴ്‌നാട്ടിൽ പെൺശിശുഹത്യ; നവജാത ശിശുവിനെ എരിക്കിൻ പാൽ കൊടുത്ത് കൊന്നു; അച്ഛനും അമ്മൂമ്മയും അറസ്റ്റിൽ

തമിഴ്‌നാടിനെ ഞെട്ടിച്ച് പെൺശിശുഹത്യ. നാലു ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ അച്ഛനും മുത്തശിയും ചേർന്ന് കൊന്നു. മധുര ജില്ലയിലെ ചോഴവന്താനിലയിലാണ് സംഭവം. കുഞ്ഞിന്റെ അച്ഛൻ ധാവമണി ഇയാളുടെ അമ്മ പാണ്ഡി അമ്മാൾ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

നാലാമതും പെൺകുഞ്ഞായതിനാലാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് ഇവരുടെ മൊഴി. എരിക്കിൻ പാൽ നൽകിയ ശേഷം കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് വൈഗ നദിക്ക് സമീപം മൃതദേഹം മറവ് ചെയ്തു. ഉറക്കത്തിനിടെ കുഞ്ഞ് മരിച്ചെന്നായിരുന്നു ഇവർ നാട്ടുകാരോട് പറഞ്ഞിരുന്നത്. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ നാട്ടുകാർ ബന്ധപ്പെട്ടവരെ വിവരമറിയിച്ചു.

പൊലീസെത്തി വിവരങ്ങൾ തിരക്കിയപ്പോൾ ഇരുവരും കൊലപാതകമാണെന്ന് പറഞ്ഞിരുന്നില്ല. പിന്നീട് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തിയപ്പോഴാണ് മരണകാരണം വ്യക്തമായത്. ഇതോടെ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു.

story highlights- madhurai, child killed, arrest

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top