ലോക്ക് ഡൗൺ പ്ലീസ് ഇന്ന് രാത്രി 10 മണിക്ക്

lockdown please series from today

ലോക്ക് ഡൗൺ കാലത്തെ ചിരിക്കാഴ്ചകൾ കോർത്തിണക്കിയുള്ള പ്രത്യേക ഹാസ്യ പരമ്പര ‘ലോക്ക് ഡൗൺ പ്ലീസ്’ ഇന്ന് ട്വന്റിഫോർ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കും. രാജേഷ് പാണാവള്ളി, രാജേഷ് പറവൂർ, പ്രശാന്ത് പുന്നപ്ര, വിനോദ് കെടാമംഗലം, സുമേഷ്, ദേവിചന്ദന എന്നിവർ അവതരിപ്പിക്കുന്ന പരമ്പര ഇന്ന് രാത്രി പത്ത് മണി മുതൽ സംപ്രേക്ഷണം ചെയ്യും.

ലോക്ക് ഡൗൺ കാലത്തെ സാധാരണക്കാരുടെ ജീവിതത്തെ നർമത്തിൽ ചാലിച്ചാണ് പരമ്പര ഒരുക്കിയിരിക്കുന്നത്. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാത്രി പത്ത് മണിക്ക് ട്വന്റിഫോറിൽ പരമ്പര സംപ്രേക്ഷണം ചെയ്യും.

സതീഷ് കുമാറാണ് സംവിധാനം. സുനീഷ് വരനാടാണ് തിരക്കഥ. പ്രമോദ് രാജാണ് മുഖ്യ ഛായാഗ്രഹകൻ. അഭിലാഷാണ് ചിത്ര സംയോജനം.

Story Highlights- lock down please series from todayനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More