Advertisement

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്ക് മാറ്റമില്ല

May 18, 2020
Google News 2 minutes Read
no change in sslc plus two exam

സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റമില്ല. ഈ മാസം 26ന് തന്നെ പരീക്ഷകൾ നടത്തും. ഈ മാസം 26 മുതൽ 30 വരെയാകും പരീക്ഷകൾ നടക്കുക. സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം കൊവിഡ് കേസുകൾ വർധിക്കുകയാണ്. ഈ അവസരത്തിൽ പരീക്ഷകൾ നടത്തുന്നതിൽ ആശങ്കകൾ ഉയർന്ന് വന്നിരുന്നു. ഇതിനു പിന്നാലെയാണ് പരീക്ഷകൾ മാറ്റിവയ്ച്ചുവെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നുവെങ്കിലും പരീക്ഷാ തിയതികളിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അതേസമയം, ക്ലാസുകൾ ജൂണ് ഒന്ന് മുതൽ തന്നെ തുടങ്ങാൻ തീരുമാനമായി. വിക്ടേഴ്സ് ചാനൽ വഴി ഓണ്‌ലൈനായി ആണ് ക്ലാസുകൾ നടത്തുക. എന്നാൽ രണ്ടു ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസിനു സംവിധാമില്ലെന്ന് കണ്ടെത്തി. ഇവർക്കായി പ്രത്യേക സംവിധാനം ഏർപ്പെടുത്തുമെന്ന് കൈറ്റ് സി.ഇ.ഒ അൻവർ സാദത്ത് പറഞ്ഞു. സ്‌കൂളുകളിലോ വീടുകളിൽ തന്നെയോ ക്രമീകരണമുണ്ടാക്കും.

കൊവിഡ് 19 പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കപ്പെട്ട എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ ഈ മാസം 26 ന് തന്നെ തുടങ്ങും. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. കൊവിഡ് 19 പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കപ്പെട്ട എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ഈ മാസം 26 മുതല്‍ 30 വരെ തിയതികളില്‍ നടത്തുമെന്നാണ് ഉത്തരവിറങ്ങിയിരിക്കുന്നത്. (updated – 20-05-2020, 04.56 PM

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റിവച്ചു. കേന്ദ്ര മാർഗ നിർദേശം ജൂൺ ആദ്യവാരം വരും. അതിന് ശേഷം  തിയതി തീരുമാനിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾ: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റി  

Story Highlights- no change in sslc plus two exam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here