Advertisement

കേരളം ഉൾപ്പടെ നാല് സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ ഈ മാസം 31 വരെ കർണാടകയിലേക്ക് പ്രവേശിപ്പിക്കില്ല

May 18, 2020
Google News 3 minutes Read

കേരളം ഉൾപ്പടെ നാല് സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ ഈ മാസം 31 വരെ കർണാടകയിലേക്ക് പ്രവേശിപ്പിക്കില്ല. നാലാം ഘട്ട ലോക്ക് ഡൗണുമായി ബന്ധപ്പെട്ട അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുമ്പോഴാണ് കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ ഇക്കാര്യം അറിയിച്ചത്.

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേരളം, മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് ആഭ്യന്തര – രാജ്യാന്തരയാത്രയ്ക്കാണ് കർണാടക സർക്കാർ വിലക്കേർപ്പെടുത്തിയിട്ടുള്ളത്.

ഞായറാഴ്ചകളിൽ അവശ്യ സർവീസുകൾ മാത്രം അനുവദിച്ച് ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്നും യെദ്യൂരപ്പ അറിയിച്ചു. കണ്ടെയിൻമെന്റ് സോണുകളിൽ കർശനമായ ലോക്ക്ഡൗൺ ആയിരിക്കും. വൈറസ് വ്യാപന മേഖലയല്ലാത്ത പ്രദേശങ്ങളിൽ സാമ്പത്തിക പ്രവർത്തനങ്ങളും അനുവദിക്കും.

read also:മലയാളികളുടെ വാഹനങ്ങൾ മാത്രം തടഞ്ഞ് കർണാടക പൊലീസ്; അവിടം മുതൽ തുടങ്ങിയ കേരളത്തിന്റെ കരുതൽ: വൈറൽ കുറിപ്പ്

അതേസമയം, അന്തർ ട്രെയിൻ യാത്രകളും സ്വകാര്യ- പൊതു ഗതാഗത മാർഗങ്ങളും യാത്രക്കായി ഉപയോഗിക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Story highlights-People from four states, including Kerala, will not be admitted to Karnataka till 31st of this mont

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here