സംസ്ഥാനത്ത് സലൂണുകൾക്ക് പ്രവർത്തനാനുമതി

salones

സംസ്ഥാനത്ത് സലൂണുകൾക്ക് പ്രവർത്തനാനുമതി. മുടി വെട്ടുന്നതിന് മാത്രമാണ് അനുമതി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. ബുധനാഴ്ച്ച മുതൽ സലൂണുകൾ തുറന്ന് പ്രവർത്തിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. നേരത്തെ സംസ്ഥാന സർക്കാട് ബാർബർ ഷോപ്പുകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയിരുന്നെങ്കിലും കേന്ദ്രത്തിന്റെ ഇടപെടലിനെ തുടർന്ന് തീരുമാനം പിൻവലിക്കുകയായിരുന്നു.

അതേസമയം, ബാർബർ ഷോപ്പുകൾ തുറക്കാനും തീരുമാനമായി. ബാർബർ ഷോപ്പുകൾ തുറന്ന് പ്രവർത്തിക്കാമെങ്കിലും മുടിവെട്ടാനായി മാത്രമായിരിക്കും അനുമതി. ഫേഷ്യലും മറ്റും അനുവദിക്കില്ല. ബ്യൂട്ടിപാർലറുകൾക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതിയില്ല.

ഇതിന് പുറമെ സംസ്ഥാനത്തെ മദ്യശാലകൾ തുറക്കാനും അനുമതി നൽകിയിട്ടുണ്ട്. പൊതുഗതാഗത്തിന്റെ കാര്യത്തിലും വ്യക്തത വരുത്തി. പൊതുഗതാഗതം പൂർണമായും പുനഃസ്ഥാപിക്കില്ലെങ്കിലും ജില്ലകൾക്ക് അകത്ത് ഹ്രസ്വ ദൂര ബസ് സർവീസുകൾ ആരംഭിക്കാൻ ശുപാർശ നൽകിയതായി ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. ഓട്ടോറിക്ഷകൾക്ക് അനുമതിയുണ്ട്. അന്തർജില്ല പാസുകൾക്ക് അപേക്ഷിച്ചാൽ ഉടൻ അനുമതി നൽകും.

ബെവ്‌കോ ഔട്ട്‌ലറ്റുകളാണ് ബുധനാഴ്ച മുതൽ തുറക്കുന്നത്. ബാറുകളിലെ പാഴ്‌സൽ കൗണ്ടറുകളും തുറക്കും. ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ ചേർന്ന അവലോകന യോഗമാണ് മദ്യശാലകൾ തുറക്കാൻ തീരുമാനിച്ചത്.

read also:സംസ്ഥാനത്ത് സ്‌കൂളുകളില്‍ ജൂണ്‍ ഒന്നിന് തന്നെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും

ബാറുകൾ കൗണ്ടർ വഴി പാഴ്‌സൽ വിൽപന മാത്രമായിരിക്കും അനുവദിക്കുക. ബാറുകൾ തുറക്കരുതെന്ന് കേന്ദ്രം ലോക്ക് ഡൗൺ ചട്ടങ്ങളിൽ നിർദേശിച്ചിട്ടുണ്ടെങ്കിലും പ്രത്യേക അനുമതി നേടിയാകും കൗണ്ടറുകൾ തുറക്കുക. മദ്യവിൽപനയ്ക്ക് വെർച്വൽ ക്യൂ സംവിധാനം ഒരുക്കാൻ തെരഞ്ഞെടുത്ത ആപ്പിന്റെ ട്രയൽ തുടങ്ങി. എറണാകുളത്തെ സ്റ്റാർട്ട് അപ്പ് കമ്പനിയാണ് ആപ്പ് തയ്യാറാക്കിയത്.

Strory highlights-salons reopen from wednesday

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top