സംസ്ഥാനത്ത് സ്‌കൂളുകളില്‍ ജൂണ്‍ ഒന്നിന് തന്നെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും

Online classes will begin on June 1 in schools across the state

സംസ്ഥാനത്ത് സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ജൂണ്‍ ഒന്നിന് തന്നെ ആരംഭിക്കും. കൊവിഡ് 19 രോഗവ്യാപന ഭീതിയെ തുടര്‍ന്ന് സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ വൈകുമെന്നതിനാലാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്. വിക്ടേഴ്സ് വഴിയാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്.

അതേസമയം, രണ്ടു ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സംവിധാനമില്ല. ഇവര്‍ക്കായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്ന് കൈറ്റ് സിഇഒ അന്‍വര്‍ സാദത്ത് പറഞ്ഞു. സ്‌കൂളുകളിലോ വീടുകളില്‍ തന്നെയോ ക്രമീകരണമുണ്ടാക്കും. മൊബൈലിലും യൂട്യൂബ് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങള്‍ വഴിയും ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിക്കും. ക്ലാസ് ടീച്ചര്‍മാര്‍ വഴി ക്ലാസുകള്‍ കുട്ടികള്‍ കണ്ടുവെന്ന് ഉറപ്പാക്കും. ഒന്നാം ക്ലാസിലും പ്ലസ് വണ്ണിലും ക്ലാസുകള്‍ പ്രവേശന നടപടികള്‍ക്ക് ശേഷം പിന്നീട് ആരംഭിക്കും. പ്രൈമറി ക്ലാസുകളില്‍ എഡ്യൂടെയ്ന്മെന്റ് മാതൃകയിലായിരിക്കും പഠനം.

 

Story Highlights: Online classes will begin on June 1 in schools across the stateനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More