Advertisement

തൃശൂരിൽ ഇന്ന് ഒരേ കുടുംബത്തിലെ മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

May 18, 2020
1 minute Read

തൃശൂർ ജില്ലയിൽ ഇന്ന് നാല് പേർക്ക് കൂടി കൊവിഡ്. ഇതിൽ മൂന്ന് പേർ മാലിദ്വീപിൽ നിന്ന് വന്ന ചാലക്കുടി വി ആർ പുരത്തെ ഒരേ കുടുംബത്തിലെ അംഗങ്ങളാണ്. ഒൻപത് വയസുകാരൻ, അമ്മ, മുത്തശി എന്നിവർക്കാണ് രോഗം. കഴിഞ്ഞ ദിവസം ഈ വീട്ടിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. മാലി ദ്വീപിൽ നിന്ന് കപ്പൽ മാർഗം കൊച്ചിയിൽ വന്ന ശേഷം ഇവർ ചാലക്കുടിയിലെ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.

മറ്റൊരാൾ ദമാമിൽ നിന്ന് വന്നതാണ്. മുരിങ്ങൂരിലെ പൊതുനിരീക്ഷണ കേന്ദ്രത്തിൽ കഴിയുകയായിരുന്നു. പാലക്കാട് ചികിത്സയിൽ കഴിയുന്ന ആൾ ഉൾപ്പെടെ 11 രോഗികളാണ് ഇപ്പോൾ ജില്ലയിൽ നിന്നുള്ളത്.

Read Also: എറണാകുളത്ത് കൊവിഡ് സ്ഥിരീകരിച്ചത് ഗർഭിണിക്ക്

അതേസമയം സംസ്ഥാനത്ത് ഇന്ന് 29 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയാണ് ഇക്കാര്യം പതിവ് വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചത്. ഇതിൽ 21 പേർ വിദേശത്ത് നിന്ന് വന്നവരാണ്. ഏഴ് പേര്‍ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധയുണ്ടായത്.

കൊല്ലത്ത് ആറ് പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. തൃശൂരിൽ നാല് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം,കണ്ണൂർ ജില്ലകളിൽ മൂന്നും, പത്തനംതിട്ട, കോഴിക്കോട്, ആലപ്പുഴ, കോട്ടയം, കാസർഗോഡ് ജില്ലകളിൽ രണ്ട് വീതവും എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒന്ന് വീതം പോസിറ്റീവ് കേസുകളും റിപ്പോർട്ട് ചെയ്തു. കണ്ണൂരിൽ ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യ പ്രവർത്തകനാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

 

thrissur, coronavirus, covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top