കോട്ടയത്ത് നിന്ന് ഇതര സംസ്ഥാന തൊഴിലാളികളുമായി ആദ്യ ട്രെയിൻ പുറപ്പെട്ടു

ഇതര സംസ്ഥാന തൊഴിലാളികളുമായി കോട്ടയം ജില്ലയിൽ നിന്നുള്ള ആദ്യ ട്രെയിൻ യാത്ര തിരിച്ചു. ബംഗാളിലേക്ക് പുറപ്പെട്ട സംഘത്തിൽ ആയിരത്തിനാന്നൂറ്റിഅറുപത്തിനാല് പേരാണുള്ളത്.

ചങ്ങനാശേരി പായിപ്പാട് മേഖലയിൽ നിന്നുള്ളവരാണ് സംഘത്തിൽ ഏറ്റവുമധികം. 1180 പേരാണ് അവിടെ നിന്നുള്ളത്. ശേഷിക്കുന്നവരിൽ 150 പേർ കോട്ടയം താലൂക്കിൽ നിന്നും 134 പേർ മീനച്ചിൽ താലൂക്കിൽ നിന്നുമുള്ളവരാണ്. മാൾഡ, മുർഷിദാബാദ്, ഉത്തർ ദിനാജ്പൂർ ജില്ലക്കാരാണ് ഇവർ. 43 കെഎസ്ആർടിസി ബസുകളിലായാണ് തൊഴിലാളികളെ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചത്. പശ്ചിമ ബംഗാളിലെ ന്യൂ കുച്ച് ബിഹാർ സ്റ്റേഷനിലാണ് ജില്ലയിൽ നിന്നുള്ള ആദ്യ സംഘം എത്തുക. 23 ന് ബിഹാറിലേക്കും, 26 ന് ബംഗാളിലെ തന്നെ മാൽഡയിലേക്കും ട്രെയിനുകളുണ്ട്. ഉത്തർപ്രദേശിലേക്കും ട്രെയിൻ ലഭ്യമാക്കാൻ ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്.

Read Also: മാസ്‌ക് ധരിക്കുന്നത് ഉറപ്പാക്കാൻ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ്

അതേസമയം കോട്ടയം ജില്ലയിൽ ഇന്ന് രണ്ടു പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. അബുദാബിയിൽ നിന്നുവന്ന അതിരമ്പുഴ സ്വദേശിയുടെയും(29) മഹാരാഷ്ട്രയിൽ നിന്നും വന്ന മുണ്ടക്കയം മടുക്ക സ്വദേശിയുടെയും(23) സാമ്പിൾ പരിശോധനാ ഫലമാണ് പോസിറ്റീവായത്.

 

kottayam, migrant workersനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More