കുമളി അതിര്‍ത്തി വഴി ഇന്നെത്തിയത് 281 പേര്‍

281 expatriates returned to the state through kumilly

സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഓണ്‍ലൈന്‍ പാസ് മുഖേന കുമളി ചെക്ക്‌പോസ്റ്റ് വഴി ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഇന്ന് കേരളത്തിലെത്തിയത് 281 പേര്‍. 153 പുരുഷന്‍മാരും 104 സ്ത്രീകളും 24 കുട്ടികളുമാണ് നാട്ടിലെത്തിച്ചേര്‍ന്നത്. തമിഴ്‌നാട് – 221, കര്‍ണ്ണാടക – 38, തെലുങ്കാന – 3, ഹരിയാന – 3, ഉത്തര്‍പ്രദേശ് – 1, ഡല്‍ഹി – 5, ഗുജറാത്ത് – 4, ആന്ധ്രപ്രദേശ് – 6 എന്നിങ്ങനെയാണ് എത്തിച്ചേര്‍ന്നവരുടെ എണ്ണം.

ഇതില്‍ ഇടുക്കി ജില്ലയിലേക്കെത്തിയ 77 പേരില്‍ ആറ് പേരെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിച്ചു. റെഡ് സോണുകളില്‍ നിന്നെത്തിയ 38 പേരെ അതത് ജില്ലകളില്‍ ക്രമീകരിച്ചിട്ടുള്ള നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് അയച്ചു. 243 പേരെ കര്‍ശന ഉപാധികളോടെ ഹോം ക്വാറന്റീയിന്‍ നിര്‍ദേശിച്ച് വീടുകളിലേയ്ക്ക് അയച്ചു.

 

Story Highlights: 281 expatriates returned to the state through kumilyനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More