‘എന്നെ ഈ നാടിന് അറിയില്ലേ’; വാര്‍ത്താസമ്മേളനത്തിന് പിന്നില്‍ പിആര്‍ ഏജന്‍സിയെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ ദിവസേനയുള്ള വാര്‍ത്താസമ്മേളനം പ്രതിച്ഛായ നന്നാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്നുള്ള പ്രതിപക്ഷ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താ സമ്മേളനത്തിന് പിന്നില്‍ പിആര്‍ ഏജന്‍സികളാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങള്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ലഭിച്ചപ്പോഴാണ് മാധ്യമപ്രവര്‍ത്തകര്‍ പ്രതിപക്ഷ ആരോപണങ്ങളെക്കുറിച്ച് ചോദിച്ചത്. ഇതിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
തന്നെ ഈ നാടിന് അറിയാമെന്നും നമ്മള്‍ തമ്മില്‍ ആദ്യമായല്ലല്ലോ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസാരിക്കേണ്ടത് എങ്ങനെയാണെന്നതിന് മറ്റുള്ളവരുടെ ഉപദേശം തേടേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ:
‘ നിങ്ങള്‍ കുറച്ച് കാലമായല്ലോ ഈ കൈലും കുത്തി നടക്കുന്നത്. ഇപ്പോള്‍ പുതിയതായി വന്നതല്ലല്ലോ. ഞാനും കുറച്ചു കാലമായില്ലേ ഈ കൈലും കുത്തി ഇവിടെ നിക്കുന്നത്.
നമ്മള്‍ തമ്മില്‍ ആദ്യമായല്ലല്ലോ കാണുന്നത്. കുറെക്കാലമായി കണ്ടു കൊണ്ടിരിക്കുന്നുണ്ടല്ലോ. നമ്മള്‍ തമ്മില്‍ എങ്ങനെയാണ് സംസാരിക്കേണ്ടത് എന്നതിന് മറ്റാരുടെയെങ്കിലും പെട്ടെന്ന് ഉപദേശം തേടി മറുപടി പറയുക എന്ന ശീലമാണ് എനിക്കുള്ളതെന്ന് സാമാന്യ ബുദ്ധിയുള്ള ആരും പറയില്ല.
ഇപ്പോള്‍ നിങ്ങള്‍ ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കുന്നില്ലേ.
എന്നാല്‍ ഞാന്‍ ആ പിആര്‍ എജന്‍സിയെ ബന്ധപ്പെടണ്ടേ. എന്റെ ചെവിടില്‍ നിങ്ങളുടെ ചെവിടില്‍ ഇരിക്കുന്ന പോലത്തെ സാധനങ്ങളൊന്നും ഇല്ല. അങ്ങനൊന്നും എന്റെ ചെവിട്ടില്‍ ഇപ്പോ ഇല്ലാല്ലോ…? നിങ്ങള്‍ക്ക് എന്ത് ചോദിക്കണമെന്ന് ചിലപ്പോള്‍ നിര്‍ദേശങ്ങള്‍ വരാറില്ലേ..? അങ്ങനെ നിര്‍ദേശം വരാനുള്ള ഒരു സാധനവും എന്റെ കൈയില്‍ ഇല്ലല്ലോ..?
ഞാന്‍ ഫ്രീയായി നില്‍ക്കുകയല്ലേ. നിങ്ങള്‍ ഫ്രീയായി ചോദിക്കുകയല്ലേ. ഏതെങ്കിലും ചോദ്യത്തിന് ഞാന്‍ മറുപടി പറയാതിരിക്കുന്നുണ്ടോ. എതെങ്കിലും പിആര്‍ ഏജന്‍സിയുടെ നിര്‍ദേശത്തിന് കാത്ത് നില്‍ക്കുകയാണോ ഞാന്‍. എന്നെ ഈ നാടിന് അറിയില്ലേ. മറ്റ് കൂടുതല്‍ ഒന്നും പറയുന്നില്ല.
മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലെ കൂടുതല്‍ വിവരങ്ങള്‍
സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് നിലവിലുള്ളത് 33 ഹോട്ട്‌സ്‌പോട്ടുകള്‍
സംസ്ഥാനത്ത് ഇതുവരെ സാമൂഹവ്യാപനമില്ല; ഇനി ഭയക്കേണ്ടത് സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ: മുഖ്യമന്ത്രി
സംസ്ഥാനത്തേക്ക് കര, വ്യോമ, നാവിക മാര്‍ഗങ്ങളിലൂടെ ഇതുവരെ എത്തിയത് 74426 പേര്‍
സംസ്ഥാനത്ത് മാസ്‌ക്ക് ധരിക്കാത്തതിന് ഇന്ന് 2036 പേര്‍ക്കെതിരെ കേസെടുത്തു
Story Highlights: coronavirus, Cm Pinarayi Vijayan, Covid 19, Lockdown
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here