കോട്ടയം ജില്ലയില്‍ വിദേശത്തുനിന്ന് ഇതുവരെ മടങ്ങിയെത്തിയത് 400 പേര്‍

expatriates

കോട്ടയം ജില്ലയില്‍ വിദേശ രാജ്യങ്ങളില്‍നിന്ന് ഇന്നുവരെ മടങ്ങിയെത്തിയത് 400 പേര്‍. ഇതില്‍ 200 വീതം സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെടുന്നു. 106 പേര്‍ ഗര്‍ഭിണികളും 27 പേര്‍ കുട്ടികളുമാണ്. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് വിമാനത്തില്‍ 306 പേരും 94 പേര്‍ മാലിദ്വീപില്‍നിന്ന് കപ്പലിലുമാണ് എത്തിയത്.

read also:ഇതര സംസ്ഥാന തൊഴിലാളികളുടെ മടക്കം; കോട്ടയം ജില്ലയിൽ നിന്നുള്ള ആദ്യ ട്രെയിൻ ഇന്ന് പുറപ്പെടും

മെയ് 17നാണ് ഏറ്റവുമധികം പ്രവാസികള്‍ ജില്ലയിലെത്തിയത്-99 പേര്‍. 214 പേര്‍ ജില്ലാ ഭരണകൂടം സജ്ജീകരിച്ച കേന്ദ്രങ്ങളിലും 183 പേര്‍ വീടുകളിലുമാണ് ക്വാറന്റീനില്‍ കഴിയുന്നത്. രോഗം സ്ഥിരീകരിച്ച മൂന്നു പേര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Story highlights-coronavirus,kottayam,expatriates

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top