ലോക്ക് ഡൗൺ ഇളവ്; തിരുവനന്തപുരം ചാല മാർക്കറ്റിൽ വൻ തിരക്ക്

chala market

ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ തിരുവനന്തപുരം ചാല മാർക്കറ്റിൽ വൻ തിരക്ക്. സുരക്ഷാ മാനദണ്ഡങ്ങൾ പോലും പാലിക്കാതെ ആളുകൾ ഒഴുകിയെത്തിയതോടെ ചാലക്കമ്പോളത്തിന്റെ പ്രവേശന കവാടത്തിൽ പൊലീസ് പരിശോധനയും നിയന്ത്രണവും ശക്തമാക്കി.

ലോക്ക് ഡൗണിന്റെ നാലാംഘട്ടത്തിൽ കൂടുതൽ ഇളവുകൾ അനുവദിച്ചതോടെ തലസ്ഥാനത്തെ പ്രധാന മാർക്കറ്റുകളിലെല്ലാം വൻ തിരക്കാണ് രാവിലെ മുതൽ അനുഭവപ്പെടുന്നത്. നഗരത്തിലെ പ്രധാന മാർക്കറ്റായ ചാലയിൽ ആളുകളുടെ വലിയ തോതിൽ എത്തിയതോടെ ഗതാഗതക്കുരുക്കും രൂക്ഷമായി. രോഗവ്യാപന സാധ്യത മുൻനിർത്തി പൊലീസ് ചാല മാർക്കറ്റിൽ ചില നിയന്ത്രണങ്ങളേർപ്പെടുത്തി.

read also:ലോക്ക് ഡൗൺ സമയത്ത് കമ്പനികൾ തൊഴിലാളികൾക്ക് മുഴുവൻ വേതനവും നൽകണമെന്ന ഉത്തരവ് കേന്ദ്ര സർക്കാർ പിൻവലിച്ചു

സാധനങ്ങൾ വാങ്ങാൻ കൂടുതൽ ആളുകൾ എത്തിയതോടെ സുരക്ഷ മുൻകരുതലുകൾ ഒന്നും പാലിക്കപ്പെടുന്നില്ല. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് പ്രവർത്താനാനുമതി നേരത്തെ തന്നെ ലഭിച്ചിരുന്നെങ്കിലും മറ്റു കടകൾ ഇന്ന് മുതലാണ് പ്രവർത്തനമാരംഭിച്ചത്.

Story highlights-Lockdown exemption; Massive crowds at Thiruvananthapuram Chala Market

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top