രാജ്യത്തിന്റെ കണ്ണുകൾ ഉടക്കിയ ആ ചിത്രം; ഒടുവിൽ രാംപുകർ സ്വദേശത്തെത്തി

rampukar pandit

ലോക്ക് ഡൗണിനിടെയുള്ള കുടിയേറ്റ തൊഴിലാളികളുടെ പാലായനവുമായി ബന്ധപ്പെട്ട് രാജ്യം ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിൽ ഒന്നായിരുന്നു ബീഹാറിലെ കുടിയേറ്റ തൊഴിലാളിയായ രാംപുകർ പണ്ഡിറ്റിന്റേത്. ഇന്ത്യയിലെ മുഴുവൻ കുടിയേറ്റ തൊഴിലാളികളുടെയും ദുരിതം ആവാഹിച്ചുകൊണ്ട് പ്രതിനിധീകരിക്കപ്പെട്ട ചിത്രത്തിലെ നായകൻ ഒടുവിൽ സുമനസ്സുകളുടെ സഹായത്തോടെ നാടെത്തി എന്ന ശുഭകരമായ വാർത്തയാണ് പുറത്തു വരുന്നത്. ക്ഷീണത്തെ തുടർന്ന് ബീഹാറിലെ ബെഗുസാരായി ജില്ലയിലെ ആശുപത്രിയിലേക്ക് മാറ്റിയ രാംപുകർ പണ്ഡിറ്റ്, ഭാര്യയെയും ഒമ്പത് വയസുള്ള മകളെയും അകലെ നിന്ന് അകലെ നിന്ന് ഒരു നേക്കു കണ്ടു.

കുഞ്ഞിന് സുഖമില്ലെന്ന് വീട്ടിൽ നിന്ന് വിളിച്ചറിയിച്ചതിനെ തുടർന്നാണ് 38 കാരനായ രാംപുകർ പണ്ഡിറ്റ് കേട്ടാണ് ഡൽഹിയിൽ നിന്ന് 1,200 കിലോമീറ്റർ അകലെയുള്ള ബീഹാറിലെ ബെഗുസാരയിലേക്ക് കാൽനടയായി യാത്ര തിരിച്ചത്. എന്നാൽ യാത്രാ മദ്ധ്യേ രാംപുകർ പണ്ഡിറ്റിനെ തേടിയെത്തിയത് കുഞ്ഞ് മരിച്ചുവെന്നിള്ള വാർത്തയാണ്. തുടർയാത്രയ്ക്കിടയിൽ ഡൽഹിയിലെ നിസ്സാമുദ്ദീൻ പാലത്തിൽവച്ച് പൊലീസ് തടഞ്ഞതിനെ തുടർന്ന് നാട്ടിലേക്ക് പോകാൻ കഴിയാതെ വന്ന രാംപുകാർ, ഫോണിലൂടെ കരയുന്ന ചിത്രം പിടിഐ ഫോട്ടോഗ്രാഫർ പകർത്തുകയും പിന്നീട് ചിത്രം രാജ്യം ഒട്ടാകെ ഏറ്റെടുക്കുകും ചെയ്തിരുന്നു.

പ്രത്യേക തീവണ്ടിയിൽ ബീഹാറിലെത്തിയ അദ്ദേഹം ബെഗുസാരായി പട്ടണത്തിനടുത്തുള്ള ഒരു സ്‌കൂളിൽ ക്വാറന്റീനിൽ കഴിയുന്നതിനിടയിലാണ് ക്ഷീണത്തെ തുടർന്ന് അധികൃതർ ആശുപത്രിയിലെത്തിക്കുന്നത്.

‘ഞാൻ കണ്ണ് തുറക്കുമ്പോൾ എന്റെ തല കറക്കവും ക്ഷീണവും തോന്നി. ഇന്നലെ ഉച്ചകഴിഞ്ഞ് ഉദ്യോഗസ്ഥർ എന്നെ കാറിൽ ആശുപത്രിയിൽ എത്തിച്ചു. സാമ്പിൾ കൊവിഡ് ടെസ്റ്റിനുമയച്ചിട്ടുണ്ട്. മകളെയം ഭാര്യയെയും കാണാൻ ആശുപത്രിയിൽ വന്നിരുന്നെങ്കിലും ദൂരെ നിന്ന് ഒഒരു നോക്ക് കാണാനെ ഡോക്ടർമാർ അനുവദിച്ചുള്ളു’. കണ്ടപ്പോൾ ഞങ്ങൾ എല്ലാവരും കരഞ്ഞു. മകളെ ചേർത്ത് പിടിക്കണമെന്നുണ്ടായിരുന്നു. എനിക്ക് അവർ ഭക്ഷണം കൊണ്ടുവന്നു. എന്നാൽ കഴിക്കാൻ പറ്റിയ അവസ്ഥയിലല്ലാത്തതിനാൽ കഴിച്ചില്ല’. രാംപുകാർ പറയുന്നു.

read also:മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 55 പൊലീസുകാർക്ക്

നിസ്സാമുദ്ദീൻ പാലത്തിലിരുന്ന് രാംപുകാർ കരയുന്ന ചിത്രം പകർത്തിയത് പിടിഐ ഫോട്ടോഗ്രാഫറായിരുന്ന അതുൽയാദവാണ്. പിന്നീട് രാജ്യമാകെയുള്ള മാധ്യമങ്ങളിൽ പടം പ്രസിദ്ധീകരിച്ചു. രാംപുകാരിന്റെ ദുരിതം കണ്ട ഒരു സ്ത്രീ, വീട്ടിലെത്താൻ 5500 രൂപയും ഭക്ഷണവും ട്രെയിൻ ടിക്കറ്റും എടുത്തു നൽകിയിയതിനെ തുടർന്നാണ് വീടെത്തിയത്.

Story highlights-the viral photo of rampukar pandit reaches home hospitalised

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top