Advertisement

കൊല്ലത്ത് ഇന്ന് കൊവിഡ് വിദേശത്ത് നിന്നെത്തിയവർക്ക്

May 19, 2020
Google News 1 minute Read

കൊല്ലം ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ച ആറ് പേരും വിദേശത്ത് നിന്നെത്തിയവർ. ഇതിൽ മൂന്ന് പേർ മാത്രമാണ് ജില്ലയിലുള്ളത്. ബാക്കി മൂന്ന് പേർ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

മെയ് 16 ന് അബുദാബിയിൽ നിന്ന് തിരുവനന്തപുരത്തെത്തിയ ഐഎക്‌സ് 538 ആം നമ്പർ വിമാനത്തിലെ യാത്രക്കാരാണ് കൊല്ലം ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ച ആറ് പേരും. ജില്ലയിലുള്ള മൂന്ന് പേരും പാരിപ്പള്ളി കോളജിൽ ചികിത്സയിലാണ്. തൃക്കരുവ അഷ്ടമുടി സ്വദേശിയായ 30 വയസുകാരൻ, ചന്ദനത്തോപ്പ് കുഴിയം സ്വദേശിയായ 40 വയസുകാരൻ, ചിറക്കര പുത്തൻകുളം സ്വദേശിയായ 42 വയസുകാരൻ എന്നിവരാണ് പാരിപ്പള്ളി മെഡിക്കൽ കോളജിൽ ഉള്ളത്. ഇവർ മൂന്ന് പേർക്കും ആയി ഒറ്റ റൂട്ട്മാപ്പ് ആണ് ജില്ലാഭരണകൂടം പുറത്തുവിട്ടിരിക്കുന്നത്. മെയ് 16ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ഇവർ നേരെ കൊട്ടാരക്കരയിലെ സ്ഥാപന നിരീക്ഷണത്തിൽ പോവുകയായിരുന്നു. രോഗം സ്ഥിരീകരിച്ച ഉടൻ ഇവരെ പാരിപ്പള്ളി മെഡിക്കൽ കോളജിലേക്കു മാറ്റി.

പത്തനാപുരം പിടവൂർ സ്വദേശിയായ 44 വയസുകാരൻ, എഴുകോൺ ഇരുമ്പനങ്ങാട് സ്വദേശിയായ 40 വയസുകാരൻ, പാരിപ്പള്ളി ചാവർകോട് സ്വദേശിയായ 57 വയസുകാരൻ എന്നിവരാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ളത്.

അതേസമയം ഇന്നലെ ആരോഗ്യപ്രവർത്തകയ്ക്ക് രോഗം സ്ഥിരീകരിച്ച കല്ലുവാതുക്കൽ പഞ്ചായത്തിനെ ഹോട്ട്‌സ്‌പോട്ട് പട്ടികയിൽ ഉൾപ്പെടുത്തി. പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള നാല് പേർ ഉൾപ്പെടെ 8 രോഗികളാണ് നിലവിൽ ജില്ലയിൽ ഉള്ളത്.

 

kollam, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here