എരുമേലിയിൽ ഹോം ക്വാറന്റീനിൽ കഴിഞ്ഞ 70കാരി മരിച്ചു

എരുമേലിയിൽ ഹോം ക്വാറന്റീനിൽ കഴിഞ്ഞിരുന്ന വയോധിക മരിച്ചു. കൊരട്ടി മാവുങ്കൽ ഫാത്തിമ (70) യാണു മരിച്ചത്. കഴിഞ്ഞ ദിവസം ബംഗളൂരുവിൽ നിന്ന് മകൾ എത്തിയതിനെ തുടർന്നാണ് ഫാത്തിമയും ക്വാറന്റീനിൽ ആയത്. ഇവർക്ക് കൊവിഡ് ലക്ഷണമുണ്ടായിരുന്നില്ല.

read also:കൊവിഡ്: കേരളത്തിന്റെ പ്രതിരോധ മാതൃക മനസിലാക്കാന്‍ മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് മന്ത്രി

ആരോഗ്യ വകുപ്പ് ആംബുലൻസ് അയച്ചെങ്കിലും ഡ്രൈവർ മാത്രമാണ് എത്തിയത്. ഇതോടെ മൃതദേഹം ആംബുലൻസിൽ കയറ്റാൻ സാധിച്ചില്ല. തുടർന്ന് എരുമേലി പിഎച്ച്സിയിൽ നിന്ന് കൂടുതൽ ആരോഗ്യപ്രവർത്തകർ എത്തി പിപിഇ കിറ്റ് ധരിപ്പിച്ച് മൃതദേഹം ആംബുലൻസിൽ കയറ്റി. കോട്ടയം ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടക്കും.

Story highlights-corona virus, erumeli, old woman died, covid 19

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top