അംഫൻ ചുഴലിക്കാറ്റ് ഒഡീഷ തീരത്തിന് സമീപത്തേക്ക് അടുക്കുന്നു

amphan cyclone approaches odisha

അംഫൻ ചുഴലിക്കാറ്റ് ഒഡീഷ തീരത്തിന് സമീപത്തേക്ക് അടുക്കുന്നു. ചുഴലിക്കാറ്റ് ഒഡീഷയിലെ പാരദ്വീപിന് 520 കിലോമീറ്റർ അടുത്തെത്തി. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അംഫൻ സൂപ്പർ ചുഴലിക്കാറ്റ് കരയിലേക്ക് അടുക്കും തോറും അടുത്ത മണിക്കൂറിൽ ശക്തി കുറഞ്ഞ് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്ന വിവരം. ബുധനാഴ്ച വൈകിട്ട് സുന്ദർബന്റെ അടുത്ത് പശ്ചിമ ബംഗാളിലെ ദിഖയ്ക്കും ബംഗ്ലദേശിലെ ഹതിയ ദ്വീപിനും ഇടയിൽ മണിക്കൂറിൽ 180 കിലോമീറ്റർ വരെ വേഗത്തിൽ വീണ്ടും ശക്തി കുറഞ്ഞു അംഫൻ കരയിൽ പ്രവേശിക്കുമെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, കാലാവസ്ഥ പ്രവചനത്തിന് സംസ്ഥാനം സ്വകാര്യ ഏജൻസികളെ സമീപിച്ചതിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന് അതൃപ്തി. സംസ്ഥാനം ആവശ്യപ്പെടുന്ന തരം സംവിധാനങ്ങൾ നൽകാൻ സന്നദ്ധമാണെന്ന് കേന്ദ്ര കാലവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇക്കാര്യം കാണിച്ച് കേന്ദ്ര കാലവസ്ഥാ നിരീക്ഷണ കേന്ദ്രം സംസ്ഥാനത്തിന് കത്തയച്ചു.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ സേവനങ്ങൾ അപര്യാപ്തമെന്ന് കാട്ടിയാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കാലാവസ്ഥ പ്രവചനത്തിന് സ്വകാര്യ ഏജൻസികളുടെ സേവനം തേടിയത്. എന്നാൽ സംസ്ഥാനത്തിന് നൽകുന്ന സേവനങ്ങൾ അക്കമിട്ട് നിരത്തിയാണ്
കേന്ദ്ര കാലവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ ഡോ. മൃത്യുഞ്ജയ് മൊഹപാത്ര, റവന്യു, ദുരന്ത നിവാരണ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.വേണുവിന് കത്ത് അയച്ചിരിക്കുന്നത്.

Story Highlights- amphan cyclone approaches odisha

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top