ജമ്മു പ്രത്യേക ട്രെയിനിൽ എറണാകുളത്തു നിന്ന് 540 യാത്രക്കാർ

ekm railwaystation

കേരളത്തിൽ നിന്ന് യാത്രക്കാരുമായി ജമ്മുവിലേക്ക് പ്രത്യേക ട്രെയിൻ ഇന്ന് പുറപ്പെടും. രാത്രി 11 മണിക്ക് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് യാത്ര പുറപ്പെടുക. തിരുവനന്തപുരത്ത് നിന്ന് ആരംഭിക്കുന്ന ട്രെയിനിൽ കേരളത്തിൽ മൂന്നു സ്റ്റോപ്പുകൾ ആണുള്ളത്. കാഞ്ഞങ്ങാടാണ് മൂന്നാമത്തെ സ്റ്റോപ്പ്‌.

540 യാത്രക്കാർ ആണ് എറണാകുളം സ്റ്റേഷനിൽ നിന്ന് ട്രെയിനിൽ യാത്ര ചെയ്യുക. എറണാകുളത്തിന് പുറമെ ഇടുക്കി, ആലപ്പുഴ, പാലക്കാട്‌, കോട്ടയം, കൊല്ലം, തൃശൂർ ജില്ലകളിൽ നിന്നുള്ളവരാണ് യാത്രക്കാരായി ഉള്ളത്. സ്റ്റേഷനിൽ എത്തുന്ന എല്ലാവരേയും ആരോഗ്യ വകുപ്പിന്റെ പ്രാഥമിക പരിശോധനക്ക് വിധേയരാക്കും. ഇതിന് ശേഷം മാത്രമേ യാത്രക്ക് അനുവദിക്കൂ.

read also:ഡൽഹിയിൽ നിന്ന് ആദ്യ ശ്രമിക് ട്രെയിൻ വൈകീട്ട് ആറിന് പുറപ്പെടും

ജില്ല തിരിച്ചുള്ള യാത്രക്കാരുടെ കണക്ക്
എറണാകുളം -362
ഇടുക്കി -136
ആലപ്പുഴ -28
പാലക്കാട്‌ -6
കോട്ടയം -6
കൊല്ലം -1
തൃശൂർ -1

Story highlights-Jammu special train,ernakulam to jammuനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More