പ്രശസ്ത മറാത്തി എഴുത്തുകാരൻ രത്‌നാകര്‍ മത്കാരി കൊവിഡ് ബാധിച്ച് മരിച്ചു

പ്രശസ്ത മറാത്തി എഴുത്തുകാരന്‍ രത്‌നാകര്‍ മത്കാരി (81) കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് സ്ഥിരീകരിച്ച് മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.
മറാത്തി സാഹിത്യത്തിന് ഏറെ സംഭാവനകൾ നൽകിയ രത്‌നാകര്‍ മത്കാരി നാടകകൃത്ത് കൂടിയായിരുന്നു. മറാത്തിയിലെ കുട്ടികളുടെ നാടക പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് രത്‌നാകര്‍ മത്കാരി ആയിരുന്നു. നിരവധി ബാലസാഹിത്യങ്ങളും അദ്ദേഹം രചിച്ചു.
read also: കോഴിക്കോട് വനിതാ ഡോക്ടർക്ക് കൊവിഡ്; ഏഴ് പേർ നിരീക്ഷണത്തിൽ
രത്‌നാകറിന്റെ നിര്യാണത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അനുശോചനം രേഖപ്പെടുത്തി. മറാത്തി സാഹിത്യത്തിന് ഏറെ സംഭാവനകള്‍ നല്‍കിയ ഒരെഴുത്തുകാരനെയാണ് നമുക്ക് നഷ്ടമായതെന്ന് അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
story highlights- Marathi writer, playwright, Ratnakar Matkari , covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here