പരീക്ഷകൾ മാറ്റിയ തീരുമാനം സർക്കാരിന് വൈകി വന്ന വിവേകമെന്ന് രമേശ് ചെന്നിത്തല

RAMESH CHENNITHALA

പരീക്ഷകൾ മാറ്റിയ തീരുമാനം സംസ്ഥാന സർക്കാരിന് വൈകി വന്ന വിവേകമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ തവണയും ഇതു തന്നെയാണ് ചെയ്തത്. പരീക്ഷകള്‍ നടത്തേണ്ട സാഹചര്യം നിലവിൽ ഇല്ലെന്ന് തങ്ങൾ ചൂണ്ടിക്കാട്ടിയതാണ്. എന്നാല്‍ സർക്കാർ അതിന് തയ്യാറായില്ല. ഇന്നലെ പരീക്ഷ മാറ്റിവയ്ക്കണമെന്ന് പറഞ്ഞപ്പോള്‍ എത്ര പുച്ഛത്തോടെയാണ് മുഖ്യമന്ത്രി സംസാരിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

read also:എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റി

മുഖ്യമന്ത്രിക്ക് വിവേകമുദിക്കണമെങ്കില്‍ 24 മണിക്കൂര്‍ വേണ്ടി വരുമെന്നാണ് പരീക്ഷകള്‍ മാറ്റിവച്ച നടപടിയിലൂടെ മനസിലാക്കുന്നത്. സംസ്ഥാനത്തെ പതിനായിരക്കണക്കിന് വരുന്ന വിദ്യാര്‍ഥികളുടെ ഭാവി, ആരോഗ്യം എന്നിവ കണക്കിലെടുത്താണ് കഴിഞ്ഞ ദിവസം പ്രതിപക്ഷം പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് പറഞ്ഞത്. എന്നാല്‍ കുട്ടികളുടെയും രക്ഷിതാക്കളുടെയും മാനസികാവസ്ഥ ഗൗനിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

Story highlights-ramesh chennithala, pinarayivijayan, SSLC, Plus two exam postponedനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More