ജൂനിയർ എൻടിആറിന് രാജമൗലിയുടെ പിറന്നാൾ ആശംസ

junior ntr

തെലുങ്ക് സൂപ്പർ സ്റ്റാർ ജൂനിയർ എൻടിആറിന് ജന്മദിനാശംസ അറിയിച്ച് സംവിധായകൻ രാജമൗലിയും അണിയറക്കാരും. ട്വിറ്ററിലൂടെയാണ് ജന്മദിനാശംസ അറിച്ചത്.

ജൂനിയർ എൻടിആറിന്റെ ചിത്രത്തിനൊപ്പം തങ്ങളുടെ കോമരം ഭീമിന് ജന്മദിനാശംസകളെന്നും അണിയറപ്രവർത്തകർ കുറിച്ചു. താങ്കളുടെ ഓൺ സ്ക്രീനിലും ഓഫ് സ്ക്രീനിലുമുള്ള എനർജിയാണ് ടീമിനെ ഉഷാറാക്കി നിർത്തുന്നത്. എൻടിആറുമായി ചേർന്ന് തങ്ങളൊരുക്കിയ സംഗതി പുറത്ത് വിടാനായി ഇനിയും കാത്തിരിക്കാൻ വയ്യ. അത് തരംഗം സൃഷ്ടിക്കുമെന്നും അണിയറക്കാർ പറയുന്നു.

read also:മോദിയെ ട്വിറ്ററിൽ അൺഫോളോ ചെയ്ത് വൈറ്റ് ഹൗസ്

ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ ജൂനിയർ എൻടിആറാണ് ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ‘ആര്‍ആര്‍ആര്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂർണ രൂപം ‘രുധിരം രണം രൗദ്രം’ എന്നാണ്.

 

story highlights- junior ntr, s s rajamouli, RRR movie, birthday wishes

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top