ക്രിയാത്മകമായ നിർദേശങ്ങൾ ഉന്നയിക്കുന്നവരെ പോലും അധിക്ഷേപിക്കുന്ന സമീപനം; മുഖ്യമന്ത്രിയെ വിമർശിച്ച് ബൽറാം

cm-vt balram

മുഖ്യമന്ത്രിയെ വിമർശിച്ച് വി ടി ബൽറാം എംഎൽഎ. പോരാളി ഷാജിമാർക്ക് ബിജിഎം ഇട്ടുതകർക്കാനുള്ള പിണറായി വിജയന്റെ പതിവ് കൈലുകുത്തലിന്റെ കാലം കഴിഞ്ഞുവെന്നും ബൽറാം. പ്രതിപക്ഷവും മാധ്യമങ്ങളും ഉന്നയിക്കുന്ന ആവശ്യങ്ങളോട് തീർത്തും നിഷേധകാത്മകമായ സമീപനം എന്തുകൊണ്ടാണ് മുഖ്യമന്ത്രി കാണിക്കുന്നതെന്ന് മനസിലാകുന്നില്ല. ക്രിയാത്മക നിര്‍ദേശം നൽകുന്നവരെപ്പോലും അധിക്ഷേപിക്കുന്ന രീതിയാണ് മുഖ്യമന്ത്രിക്കെന്നും എംഎൽഎ.

കുറിപ്പ് വായിക്കാം,

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റിവയ്ക്കാനുള്ള ഉചിതമായ തീരുമാനമെടുത്ത മന്ത്രിസഭക്ക് അഭിനന്ദനങ്ങൾ. പൊതുജനാഭിപ്രായവും പ്രായോഗികതയും കണക്കിലെടുത്ത് തന്നെയാണ് സർക്കാർ തീരുമാനങ്ങൾ എടുക്കേണ്ടത്. അതിനൊക്കെ വേണ്ടിത്തന്നെയാണ് ക്യാബിനറ്റ്.

എന്നാൽ എന്തിനാണ് ഇതേ ആവശ്യം ഇന്നലെ പ്രതിപക്ഷവും മാധ്യമങ്ങളും ഉന്നയിച്ചപ്പോൾ അതിനോട് തീർത്തും നിഷേധാത്മകമായ സമീപനം മുഖ്യമന്ത്രി സ്വീകരിച്ചതെന്ന് മനസിലാകുന്നില്ല. മുഖ്യമന്ത്രിയുടെ പിടിവാശി മൂലം ആശങ്കയിലാണ്ട ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും വികാരമാണ് പ്രതിപക്ഷം ശരിയാംവണ്ണം ഉയർത്തിക്കാട്ടിയത്. എന്നാൽ ക്രിയാത്മക നിർദേശങ്ങളുന്നയിക്കുന്നവരെ പോലും അധിക്ഷേപിക്കുന്ന സമീപനമാണ് ദൗർഭാഗ്യവശാൽ മുഖ്യമന്ത്രിയുടേത്.

പോരാളി ഷാജിമാർക്ക് ബിജിഎം ഇട്ട് തകർക്കാനുള്ള ഐറ്റങ്ങൾ ഇട്ടു കൊടുക്കുക എന്ന പിണറായി വിജയന്റെ പതിവ് കയ്യില് കുത്തലുകളുടെ കാലമൊക്കെ കഴിഞ്ഞു എന്നതാണ് യാഥാർത്ഥ്യം. ഇത് മനസിലാക്കി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് മുഖ്യമന്ത്രിയെത്തന്നെ തിരുത്തിയ ക്യാബിനറ്റിന് ഈ ആർജ്ജവം എന്നുമുണ്ടാകട്ടെ.

Story highlights-vt balram, fb post ,pinarayi vijayan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top