ഗൾഫിൽ കൊവിഡ് ബാധിച്ച് നഴ്‌സ് അടക്കം രണ്ട് മലയാളികൾ മരിച്ചു

gulf covid death

കൊവിഡ് ബാധിച്ച് ഗൾഫിൽ രണ്ട് മലയാളികൾ കൂടി മരിച്ചു. മരിച്ചവരിൽ ഒരാൾ നഴ്‌സ് ആണ്. കൊല്ലം ഏഴുകോൺ സ്വദേശിനിയായ ലാലി തോമസ് പണിക്കരാണ് റിയാദിൽ വച്ച് മരിച്ചത്. ഇവർക്ക് ഇന്നലെ രാവിലെയാണ് രോഗബാധയുണ്ടെന്ന് കണ്ടെത്തിയത്. പിന്നീട് ക്വാറന്റീനിൽ കഴിയുകയായിരുന്നു.

ആരോഗ്യവകുപ്പ് അധികൃതർ ലാലിയുടെ മരണം സ്ഥിരീകരിച്ചു. 55 വയസായിരുന്നു. ഗൾഫിൽ വച്ച് രണ്ടാമത്തെ മലയാളി ആരോഗ്യ പ്രവർത്തകയാണ് കൊവിഡ് ബാധിച്ച് മരിക്കുന്നത്. സൗദി അറേബ്യയിൽ വച്ച് കൊവിഡ് ബാധിച്ച് 16 മലയാളികൾ ഇതോടെ മരിച്ചു.

read also:സംസ്ഥാനത്ത് മടങ്ങിയെത്തിയ പ്രവാസികളിൽ 11 പേർക്ക് കൊവിഡ് ലക്ഷണങ്ങൾ

കൂടാതെ മലപ്പുറം കോട്ടപ്പുറം സ്വദേശിയായ ഉള്ളാടൻ റഫീഖ് ദുബായിൽ വച്ചും കൊറോണ വൈറസ് ബാധ മൂലം മരിച്ചു. ഒരാഴ്ചയായി ചികിത്സയിലായിരുന്നു റഫീഖ്. ഇതോടെ ഗൾഫിൽ വച്ച് കൊവിഡ് ബാധിച്ച് 93 മലയാളികൾ മരിച്ചു.

Story highlights-2 malayalis died, covid 19,gulfനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More