ആഭ്യന്തര വിമാന സർവീസ് : യാത്രക്കാർക്കുള്ള മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ച് അധികൃതർ

airport authority guidelines for travelers 

രാജ്യത്ത് ആഭ്യന്തര സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി യാത്രക്കാർക്കുള്ള മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ച് എയർപോർട്ട് അതോറിറ്റി. ഈ മാസം 25 മുതൽ ആഭ്യന്തര വിമാന സർവീസുകൾ ആരംഭിക്കാനാണ് നീക്കം.

മാർഗ നിർദേശങ്ങൾ :

*യാത്രക്കാർ രണ്ട് മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ എത്തണം

*വിമാനത്താവളങ്ങളിൽ എത്തും മുമ്പ് സ്‌ക്രീനിംഗ് ഉണ്ടാകും

*ആരോഗ്യ സേതു ആപ്പ് നിർബന്ധം

*14 വയസിന് മുകളിലുള്ള കുട്ടികൾക്കും ആപ്പും വേണം

*മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിക്കണം

*ഒരു ബാഗ് മാത്രമേ ചെക്ക്-ഇന്നിനായി അനുവദിക്കുകയുള്ളു

*വിമാനത്തിൽ ഭക്ഷണം വിളമ്പില്ല

*യാത്രക്കാരും ഭക്ഷണം കൊണ്ടുവരാൻ പാടില്ല

Read Also : ഈ മാസം 25ന് ആഭ്യന്തര വിമാന സർവീസുകൾ ആരംഭിക്കും

ഇന്നലെയാണ് ആഭ്യന്തര വിമാന സർവീസ് ആരംഭിക്കാനുള്ള തീരുമാനം കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി അറിയിക്കുന്നത്. ‘ആഭ്യന്തര സിവിൽ ഏവിയേഷൻ പ്രവർത്തനങ്ങൾ മെയ് 25 തിങ്കളാഴ്ച മുതൽ കാലിബ്രേറ്റ് രീതിയിൽ വീണ്ടും തുടങ്ങും. എല്ലാ വിമാനത്താവളങ്ങൾക്കും വിമാനകമ്പനികൾക്കും മെയ് 25 മുതൽ പ്രവർത്തനത്തിന് തയാറെടുക്കാൻ അറിയിപ്പ് നൽകിയിട്ടുണ്ട്’ ഹർദീപ് സിംഗ് പുരി ട്വീറ്റ് ചെയ്തു.

തുടക്കത്തിൽ 30 ശതമാനം സർവീസുകളാകും ഉണ്ടാകുക. രാജ്യത്തെ എല്ലാ വിമനത്താവളങ്ങളും സർവീസ് നടത്തും. യാത്രനിരക്കിൽ പരിധി നിശ്ചയിക്കാനും കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്.

Story Highlights- airport authority guidelines for travelers

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top