ലോക്ക് ഡൗൺ; അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡ് കുറഞ്ഞത് 17 ശതമാനത്തോളം

Carbon pollution 17 percent

കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ലോകമെമ്പാടും ലോക്ക് ഡൗണിലായതോടെ ദിവസേനയുള്ള അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിൻ്റെ അളവ് 17 ശതമാനത്തോളം കുറഞ്ഞു എന്ന് കണ്ടെത്തൽ. നേച്ചർ ക്ലൈമറ്റ് ചേഞ്ച് ജേണലിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. എന്നാൽ, പല രാജ്യങ്ങളും നിയന്ത്രണങ്ങൾ നീക്കാൻ തുടങ്ങിയതു കൊണ്ട് തന്നെ ഇത് പഴയ പടിയാവാൻ സാധ്യതയുണ്ടെന്നും പഠനത്തിൽ സൂചിപ്പിക്കുന്നു. അപ്പോഴും 2019നെ അപേക്ഷിച്ച് 7 മുതൽ 4 ശതമാനം വരെ കുറവ് കാർബൺ ഡൈ ഓക്സൈഡിൻ്റെ അളവിൽ ഉണ്ടാവുമെന്നും പഠനം പറയുന്നു.

Read Also: അന്യഗ്രഹ ജീവികൾ യാഥാർത്ഥ്യമാകുന്നു?; ‘സമാന്തര ലോക’ത്തിന്റെ സാധ്യതകൾ കണ്ടെത്തി നാസ

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും മികച്ച കണക്കാണിത്. ഏപ്രിലിലെ ഒരു ആഴ്ചയിൽ അമേരിക്കയിലെ കാർബൺ ഡൈ ഓക്സൈഡിൻ്റെ അളവ് മൂന്നിലൊന്നായി കുറഞ്ഞിരുന്നു. ചൈനയിലെ കാർബൺ ഡൈ ഓക്സൈഡിൻ്റെ അളവ് നാലിൽ ഒന്നായും ഇന്ത്യയിലെയും യൂറോപ്പിലെയും 26, 27 ശതമാനം വീതവും കുറഞ്ഞു.

അതേ സമയം, കൊവിഡ് 19 ലോകത്ത് ആറ് കോടി ജനങ്ങളെ ദാരിദ്ര്യത്തിലേയ്ക്ക് തള്ളിയിടുമെന്ന് ലോകബാങ്ക് അറിയിച്ചു. ലോക സാമ്പത്തിക വളര്‍ച്ച അഞ്ച് ശതമാനം കുറയുമെന്നാണ് വിലയിരുത്തുന്നതെന്നും ലോക ബാങ്ക് പ്രസിഡന്റ് ഡേവിഡ് മല്‍പാസ് പറഞ്ഞു.

കൊവിഡിനെത്തുടര്‍ന്ന് കോടിക്കണക്കിന് പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. പല വ്യവസായങ്ങളും തകര്‍ന്നു. ദരിദ്രരാഷ്ട്രങ്ങളെയാണ് കൊവിഡ് ഏറ്റവും കൂടുതല്‍ തകര്‍ത്തതെന്നും ലോക ബാങ്ക് പ്രസിഡന്റ് ഡേവിഡ് മല്‍പാസ് പറഞ്ഞു. കോടിക്കണക്കിന് പേരുടെ ജീവസന്ധാരണം തന്നെ പ്രതിസന്ധിയിലായി. ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലെയും ആരോഗ്യ സംവിധാനങ്ങള്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്നും മല്‍പാസ് പറഞ്ഞു.

Story Highlights: Carbon pollution fell 17 percent

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top