കൊവിഡ് കണ്ടൈൻമെന്റ് സോണുകളിൽ താമസിക്കുന്നവർക്ക് ആഭ്യന്തര വിമാന യാത്ര അനുവദിക്കില്ല

കൊവിഡ് കണ്ടൈൻമെന്റ് സോണുകളിൽ താമസിക്കുന്നവർക്ക് ആഭ്യന്തര വിമാന സർവീസുകളിൽ യാത്ര ചെയ്യാൻ പാടില്ല. കൊവിഡ് കണ്ടൈൻമെന്റ് സോണുകളിൽ താമസിക്കുന്നവരല്ലെന്ന് സത്യവാങ്മൂലം നൽകിയാൽ മാത്രം യാത്ര അനുവദിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. സത്യവാങ് മൂലം സമർപ്പിക്കുന്നവർക്ക് മാത്രമേ ബോർഡിംഗ് പാസ് ലഭിക്കു.
പനി, ചുമ, ശ്വാസതടസം എന്നിവ അനുഭപ്പെടുന്നില്ല, ക്വാറന്റീനിൽ കഴിഞ്ഞിട്ടില്ലെന്നും കഴിഞ്ഞ രണ്ടു മാസത്തിന് ഇടയിൽ കൊവിഡ് പോസറ്റീവ് ആയിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കണം. മാത്രമല്ല, ഏതു സംസ്ഥാനത്തേക്കാണോ യാത്ര ചെയ്യുന്നത് ആ സംസ്ഥാനത്തെ ആരോഗ്യ നിയമങ്ങൾ പാലിച്ചോളാമെന്നും യാത്രക്കാർ സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തണം. തെറ്റായ വിവരങ്ങൾ നൽകുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. മാത്രമല്ല, പ്രായമായവർ, ഗർഭിണികൾ എന്നിവർ യാത്ര ഒഴിവാക്കണമെന്നും മന്ത്രാലയം പുറത്ത് ഇറക്കിയ മാർഗരേഖയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
read also:സംസ്ഥാനത്ത് മടങ്ങിയെത്തിയ പ്രവാസികളിൽ 11 പേർക്ക് കൊവിഡ് ലക്ഷണങ്ങൾ
ബോർഡിംഗ് ഗേറ്റിലേക്ക് പോകുന്നതിന് മുമ്പ് യാത്രക്കാർ കൈ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കണം. മാസ്‌ക്, ഗ്ലൗസ് എന്നിവ ധരിക്കണം. യാത്ര ആരംഭിക്കുന്നതിന് മുൻപ് ബോർഡിംഗ് ഗേറ്റിന് സമീപത്തുവെച്ച് വിമാനകമ്പനികൾ സുരക്ഷാ കിറ്റുകൾ നൽകും. വിമാനത്തിന് ഉള്ളിൽ ഭക്ഷണം ലഭിക്കില്ല. കുടിവെള്ളം ലഭ്യമാക്കും. ടിക്കറ്റ് നിരക്ക് വ്യോമയാന മന്ത്രാലയം തീരുമാനിക്കും. യാത്രക്കാർ മൊബൈലിൽ ആരോഗ്യസേതു ആപ്പ് നിർബന്ധമായും ഉണ്ടായിരിക്കണമെന്നതുൾപ്പടുത്തണം. ഇതു സംബന്ധിച്ച ഉത്തരവ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ വ്യാഴാഴ്ച പുറപ്പെടുവിച്ചിരുന്നു.
Story highlights-Domestic flights are not permitted for residents of covid containment zones
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here