Advertisement

അഭിഭാഷക ക്ഷേമനിധിയുടെ പ്രവർത്തനം; ബാർ കൗൺസിൽ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

May 21, 2020
Google News 2 minutes Read
highcourt

കേരള അഭിഭാഷക ക്ഷേമനിധിയുടെ പ്രവർത്തനത്തെക്കുറിച്ച് സമ്പൂർണ അന്വേഷണം ബാർ കൗൺസിൽ ഓഫ് ഇന്ത്യ നടത്തണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. ഏഴ് കോടി രൂപയുടെ തട്ടിപ്പ് ആരോപണത്തിലാണ് നടപടി. ബാർ കൗൺസിൽ ഓഫ് ഇന്ത്യ നടത്തുന്ന അന്വേഷണത്തിനെതിരെ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.

സ്റ്റാമ്പ് വിൽപനയിൽ തുടങ്ങുന്ന കേരള അഭിഭാഷക ക്ഷേമനിധിയിലെ തട്ടിപ്പിനെതിരെ അന്വേഷണത്തിനായി ഗുജറാത്ത് റിട്ട. ഹൈക്കോടതി ജഡ്ജി ത്രിപാഠിയുടെ നേതൃത്വത്തിൽ നാലംഗ സമിതിയെയാണ് ബാർ കൗൺസിൽ ഓഫ് ഇന്ത്യ നിയോഗിച്ചിരുന്നത്. ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ അന്വേഷണത്തെ സിംഗിൽ ബഞ്ച് നേരത്തെ ശരിവെച്ചിരുന്നതാണ്.

ഇതിനെതിരെ കേരള ബാർ കൗൺസിൽ അംഗം കെ എൻ അനിൽ കുമാർ നൽകിയ അപ്പീലാണ് ഹൈക്കോടതി തള്ളിയത്. നിയമപരമായും വസ്തുതാപരമായും അപ്പീലിന് യാതൊരു അടിസ്ഥാനവുമില്ലെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. അഭിഭാഷകരുടെ ക്ഷേമത്തിനായി രൂപീകരിച്ചതാണ് ക്ഷേമനിധി. അത് അഭിഭാഷകർക്കും കുടുംബത്തിനും ആശ്വാസം നൽകുന്നതാണ്. ഇതിൽ നടക്കുന്ന തട്ടിപ്പുകൾ അഭിഭാഷകരുടെ അവകാശങ്ങളെ ചങ്ങലക്കിടുന്നതിന് തുല്യമാണെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു.

read also:ഡൽഹി ഹൈക്കോടതി ജസ്റ്റിസ് സംഗീത ധിൻഗ്ര സെഗലിന്റെ രാജി കേന്ദ്രം സ്വീകരിച്ചു

കേരള ബാർ കൗൺസിലുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സമിതിയാണ് കേരള അഭിഭാഷക ക്ഷേമനിധി. പത്തു വർഷത്തോളമായി നിധിയുടെ ഓഡിറ്റിംഗ് നടന്നിട്ടില്ല. നാഥനില്ലാത്ത അവസ്ഥയിലാണ് അത് പ്രവർത്തിച്ചതെന്ന് പിന്നീട് കണ്ടെത്താൻ കഴിഞ്ഞു. ഏഴ് കോടി തട്ടിപ്പ് കേസിൽ അക്കൗണ്ടന്റ് എം കെ ചന്ദ്രനെ പ്രതിയാക്കി വിജിലൻസ് കേസ് എടുത്ത് അന്വേഷിക്കുന്നുണ്ട്.

Story highlights-hc, agrees bar council enquiry, lawyers care fund

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here