Advertisement

സംഗീത പാർട്ടി നടത്തി ലോക്ക് ഡൗൺ ഇളവുകൾ ആഘോഷിച്ച് മുംബൈയിലെ ഹൗസിംഗ് സൊസൈറ്റി; രണ്ട് പേർ അറസ്റ്റിൽ

May 21, 2020
Google News 7 minutes Read
mumbai celebrate lockdown relaxations

രാജ്യത്ത് ലോക്ക് ഡൗൺ ഇളവുകൾ വരുത്തിയത് സംഗീത പാർട്ടി നടത്തി ആഘോഷിച്ച് മുംബൈയിലെ ഹൗസിംഗ് സൊസൈറ്റി. ഘട്കോപാർ ഈസ്റ്റിലെ കുക്രേജ പാലസ് ഹൗസിംഗ് സൊസൈറ്റിയാണ് 30ഓളം ആളുകളെ ഉൾക്കൊള്ളിച്ച് ചായ പാർട്ടി നടത്തിയത്. ചായ പാർട്ടിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

Read Also: രാജ്യത്ത് കൊവിഡ് കേസുകൾ കുതിക്കുന്നു; 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 132 മരണം

തിങ്കളാഴ്ചയായിരുന്നു സംഭവം. സംഗീത പാർട്ടി നടത്തി ആളുകളെ ക്ഷണിച്ച ഹൗസിംഗ് സൊസൈറ്റി എല്ലാവർക്കും ചായയും സമോസയും നൽകി. പാർട്ടിയുടെ ചിത്രങ്ങളും മറ്റും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഹൗസിംഗ് സൊസൈറ്റി ചെയർമാൻ രാഹുൽ സംഘ്‌വിയും പാർട്ടി സംഘാടകൻ ജെദലാൽ ദേദിയയുമാണ് പിടിയിലായത്. ഇവരെ പിന്നീട് ജാമ്യം നൽകി വിട്ടയച്ചു.

അതേ സമയം, രാജ്യത്ത് കൊവിഡ് കേസുകൾ കുതിക്കുകയാണ്. 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 132 മരണമാണ്. 5609 പോസിറ്റീവ് കേസുകളും കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,12,359 ആയി. 3435 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് ഇന്ത്യയിൽ മരിച്ചത്. 63624 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. 45300 പേർ രോഗമുക്തി നേടി.

Read Also: രാജ്യത്ത് പ്രതിദിന കൊവിഡ് പരിശോധന ഒരു ലക്ഷം പിന്നിട്ടതായി ആരോ​ഗ്യമന്ത്രാലയം

മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, ഡൽഹി എന്നീ സംസ്ഥാനങ്ങളിലാണ് കൊവിഡ് വ്യാപനം രൂക്ഷം. മഹാരാഷ്ട്രയിൽ കൊവിഡ് കേസുകൾ 40000ലേക്ക് അടുക്കുകയാണ്. മുംബൈയിൽ മാത്രം രോഗബാധിതർ 24118 ആയി. ഗുജറാത്തിൽ 398 പുതിയ കേസുകളും 30 മരണവും റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 12539 ആണ്. തമിഴ്‌നാട്ടിൽ രോഗബാധിതർ 13000 കടന്നു. 743 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിൽ മാത്രം രോഗബാധിതർ 8228 ആയി. ഡൽഹിയിൽ പോസിറ്റീവ് കേസുകൾ 11000 കടന്നു. 24 മണിക്കൂറിനിടെ 534 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

Story Highlights: Mumbai’s Housing Society Held A ‘Samosa Party’ To Celebrate Relaxations In Lockdown

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here