എന്റെ ഹൃദയത്തിലും  ഓർമകളിലും അദ്ദേഹം ജീവിച്ചിരിക്കുന്നു; ഓർമ ദിവസത്തിൽ അച്ഛനെക്കുറിച്ച് രാഹുൽ

rahul gandhi-rajeev gandhi

ദേശസ്‌നേഹിയും പരോപകാരിയുമായ പിതാവിന്റെ മകനായതിൽ അഭിമാനമെന്ന് രാഹുൽ ഗാന്ധി. രാഹുലിന്റെ അച്ഛനും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ ചരമ വാർഷികത്തിൽ അദ്ദേഹത്തെ ഓർക്കുകയായിരുന്നു രാഹുൽ. അദ്ദേഹം വളരെ നല്ലൊരു അച്ഛനായിരുന്നുവെന്നും രാഹുൽ പറയുന്നു. അദ്ദേഹം വളരെ സ്‌നേഹമുള്ളവനും ദയാമയനും സഹൃദയനുമായിരുന്നു. ക്ഷമാശാലി കൂടിയായിരുന്നു അദ്ദേഹം. അദ്ദേഹത്തെ മിസ് ചെയ്യുന്നുവെന്നും രാഹുൽ പറഞ്ഞു. എന്നാലും അദ്ദേഹം തന്റെ ഹൃദയത്തിലും ഓർമകളിലും ജീവിച്ചിരിപ്പുണ്ടെന്നും രാഹുൽ.

‘ഒരു യഥാർത്ഥ രാജ്യസ്‌നേഹിയും പരോപകാരിയുമായ അച്ഛന്റെ മകനായതിൽ ഞാൻ അഭിമാനിക്കുന്നു. പ്രധാനമന്ത്രിയായിരിക്കേ അദ്ദേഹം രാജ്യത്തെ വികസനത്തിന്റെ പാതയിൽ നയിച്ചു. തന്റെ ദീർഘ വീക്ഷണത്താൽ രാജ്യത്തിന്റെ ശാക്തീകരണത്തിനായുള്ള ചുവടുവയ്പ്പുകൾ നടത്തി. ഇന്ന് അദ്ദേഹത്തിന്റെ ഓർമ ദിനത്തിൽ സ്‌നേഹത്തോടെയും കൃതജ്ഞതയോടെയും അദ്ദേഹത്തെ നമിക്കുന്നു.’ ഹിന്ദിയിലാണ് തന്റെ അച്ഛനുള്ള ഓർമക്കുറിപ്പ് രാഹുൽ ട്വീറ്റ് ചെയ്തത്.

‘എന്റെ പ്രിയപ്പെട്ട അച്ഛൻ, രാജീവ് ഗാന്ധിയുടെ ഓർമയ്ക്ക്, അദ്ദേഹം 1991ൽ ഈ ദിവസത്തിൽ രക്തസാക്ഷിയായി.വളരെ നല്ലൊരു അച്ഛനായിരുന്നു അദ്ദേഹം. നല്ല മനുഷ്യനായിരുന്നു, ദയാമയനും സ്‌നേഹമുള്ളവനും ക്ഷമാശീലനുമായിരുന്നു. ഞാൻ അദ്ദേഹത്തെ മിസ് ചെയ്യുന്നു. പക്ഷേ അദ്ദേഹം എന്റെ ഹൃദയത്തിലും മനോഹരമായ ഓർമകളിലും ജീവിച്ചിരിപ്പുണ്ട്.’ മറ്റൊരു ഹൃദയം തൊടുന്ന കുറിപ്പും അച്ഛനു വേണ്ടി രാഹുൽ എഴുതി.

Story highlights-rahul gandhi, tweet ,rajeev gandhi memoriesനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More