ഒമാനില്‍ ഇന്ന് 424 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

ഒമാനില്‍ ഇന്ന് 424 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 6794 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 233 പേര്‍ വിദേശികളാണ്. ഇന്ന് പുതിയ നെഗറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1821 ആയി തുടരുകയാണ്.
read also:സംസ്ഥാനത്ത് മടങ്ങിയെത്തിയ 6 പ്രവാസികൾക്ക് കൊവിഡ് ലക്ഷണങ്ങൾ
ചികിത്സയിലിരുന്ന രണ്ട് മലയാളികളടക്കം 32 പേരാണ് രാജ്യത്ത് ഇതുവരെ മരണപ്പെട്ടു. 4941 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. ഇതില്‍ 31 നില ഗുരുതരമാണ്. പുതിയ രോഗികളില്‍ 285 പേരും മസ്‌കത്ത് ഗവര്‍ണറേറ്റില്‍ നിന്നുള്ളവരാണ്. ഇതോടെ മസ്‌കത്ത് ഗവര്‍ണറേറ്റിലെ കൊവിഡ് കേസുകളുടെ എണ്ണം 5173 ആയി. 907 പേര്‍ക്കാണ് മസ്‌കത്തില്‍ രോഗമുക്തി ലഭിച്ചത്. മരണപ്പെട്ടവരില്‍ 26 പേരും മസ്‌കത്തില്‍ നിന്നുള്ളവരാണ്.
Story highlights-424 new covid cases confirmed in oman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here